ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകിയത്. വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. റിസോർട്ടിന് കഴിഞ്ഞ ദിവസം ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകിയിരുന്നു. ലൈസൻസിന്റെ കാലാവധി മാർച്ച് 31 ന് അവസാനിച്ചിരുന്നു.കഴിഞ്ഞ അഞ്ചു മാസമായി ലൈസൻസില്ലാതെയാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്.
മാത്യു കുഴൽനാടനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി
