മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനത്തിൽ യുഡിഎഫ് സഹകരിക്കില്ല. ജനസദസ് പാർട്ടി പരിപാടിയായാണ് യു.ഡി.എഫ് വിലയിരുത്തല്‍. സർക്കാർ നേട്ടങ്ങളും സർക്കാർ പരിപാടികളുമെല്ലാം ജനങ്ങളിലേക്കെത്തിക്കുന്നതിനും ജനങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം വികസന പദ്ധതികളും മറ്റും ആസൂത്രണം ചെയ്യുന്നതിനായി വിപുലമായി പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും ഡിസംബര്‍ 24 വരെയാണ് പരിപാടി.
