നാല് ഗോളിന് ടോറന്റോ എഫ് സിയെ ആണ് ഇന്റര്‍ മയാമി തോല്‍പ്പിച്ചത്. മേജര്‍ ലീഗ് സോക്കറിൽ ക്യാപ്റ്റന്‍ ലിയോണല്‍ മെസി തിരിച്ചുവന്ന മത്സരത്തില്‍ വിജയവുമായി തിരിച്ചെത്തി ഇന്റര്‍ മയാമി.മെസിയുടെ പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ട് ടെയ്ലര് ഇന്റര്‍ മയാമിക്കായി ഇരട്ടഗോൾ നേടിയപ്പോൾ ഫക്കുണ്ടോ ഫരിയാസ്, ബെഞ്ചമിൻ ക്രമേഷി എന്നിവരും സ്കോര്‍ ചെയ്തു. മത്സരത്തില്‍ 35-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും രണ്ട് മിനിറ്റിന് ശേഷം മെസിയും പരിക്കേറ്റ് മടങ്ങി, അടുത്തയാഴ്ച്ച ഓപ്പണ്‍ കപ്പ് ഫൈനല്‍ കളിക്കാനുള്ളതിനാല്‍ ഇരുവരുടെയും പരിക്ക് ഇന്റര്‍ മയാമിക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
വിജയവഴിയില്‍ തിരിച്ചെത്തി ഇന്റര്‍ മയാമി
