Posted inലേറ്റസ്റ്റ്

ഏറ്റവും വലിയ സ്‌ക്രീന്‍

ലോകത്തിലെ ഏറ്റവും വലിയ സ്‌ക്രീനും അനുബന്ധ സൗകര്യങ്ങളും. യുഎസിലെ ലാസ് വേഗാസിലെ സ്ഫിയറില്‍ ഒക്ടോബര്‍ ആറിനാണ്. സ്‌ക്രീനിന് ഏകദേശം നാലു ഫുട്‌ബോള്‍ ഗ്രൌണ്ടുകളുടെ വലിപ്പം വരും. അതായത് 1.6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള എല്‍ഇഡി ഡിസ്‌പ്ലേ. സാധാരണ സിനിമാ പ്രൊജക്ഷനുകള്‍ 4 കെ റെസല്യൂഷനിലാണെങ്കില്‍ സ്ഫിയറില്‍ 18 കെ റെസലൂഷനിലുള്ള ദൃശ്യമിഴിവാണ് കാണികള്‍ക്കു വിരുന്നൊരുക്കുക. 1.6 ലക്ഷം സ്പീക്കറുകളില്‍ നിന്നാണ് ശബ്ദം ക്രമീകരണം. എല്ലാം ചേര്‍ത്ത് അര പെറ്റാബൈറ്റ് വരുന്ന, അതായത് 5 ലക്ഷം ജിബി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോൺ ആപ്പ് തട്ടിപ്പിനിരയായവർക്ക് പരാതി നൽകാൻ പുതിയ വാട്ട്‌സ്ആപ്പ് നമ്പർ നിലവിൽവന്നു

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്ട്‌സ്ആപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളീയം പരിപാടി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച് യുഡിഎഫ്

കേരളീയം പരിപാടിയും ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച് യുഡിഎഫ്. നവംബറിൽ സർക്കാർ പ്രഖ്യാപിച്ച കേരളീയം പരിപാടിയില്‍ യുഡിഎഫ് പങ്കെടുക്കില്ല. സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടക്കുന്നു എന്നാന്ന് യുഡിഎഫിന്റെ വിമർശനം. സർക്കാരിന്റെ ജന സദസ്സ് ബഹിഷ്‌ക്കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാനഡക്കെതിരെ വിദേശകാര്യ മന്ത്രാലയം

കാനഡയിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുണ്ടെന്നും ഇന്ത്യക്കാർക്കെതിരായ ഭീഷണിയെ അപലപിക്കുന്നുവെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി പ്രതികരിച്ചു.കാനഡയിൽ ഖലിസ്ഥാൻ വാദി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ തെളിവ് നൽകാൻ ട്രൂഡോ ഭരണകൂടം തയ്യാറായില്ലെന്നും, തെളിവ് നൽകിയാൽ പരിശോധിക്കുമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഷ്ട്രീയ തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നതെന്ന് സതീശൻ

കെ പി സി സി അധ്യക്ഷൻ കെ സുധാകരനെയും തന്നെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സർക്കാർ മാത്യു കുഴൽനാടനെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശൻ. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് കുഴൽനാടനെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്നും, അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഡ്വക്കേറ്റ് കെപി സതീശനെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ

കുടുംബമോ, സമരസമിതിയോ അറിയാതെ ഉള്ള നിയമനം തടയണമെന്നാവശ്യപ്പെട്ട് നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അട്ടപ്പാടി മധുവിന്റെ അമ്മ മല്ലിയമ്മ സങ്കട ഹർജി നൽകും. അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം മേനോൻ, അഡ്വ സി കെ രാധാകൃഷ്ണൻ എന്നിവരെ ഹൈക്കോടതിയിലെ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നാണ് കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ ഏകപക്ഷീയമായി ഡോ കെ പി സതീശനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കി എന്നും അമ്മ ആരോപിക്കുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഐഎഡിഎംകെയ്ക്കും ബിജെപിക്കും ഇടയിൽ പ്രശ്നങ്ങളില്ലെന്ന് കെ.അണ്ണാമലൈ

സഖ്യം ഇല്ലെന്ന എഐഎഡിഎംകെ പ്രഖ്യാപനത്തിന് ശേഷമാണ് അണ്ണാമലൈയുടെ ആദ്യ പ്രതികരണം.എഐഎഡിഎംകെയ്ക്കും ബിജെപിക്കും ഇടയിൽ പ്രശ്നങ്ങളില്ലെന്നും, ചില എഐഎഡിഎംകെ നേതാക്കൾക്ക് തന്നോട് പ്രശ്നമുണ്ടോ എന്നറിയില്ലെന്നും അണ്ണാമലൈ പറഞ്ഞു. തനിക്ക് ആരോടും പ്രശ്നമില്ല, അണ്ണാദുരൈയെ ഒരിടത്തും അധിക്ഷേപിച്ചിട്ടില്ല. തന്റെ സ്വഭാവം മാറ്റാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര തീരുമാനത്തിനെതിരെ തമിഴ്നാട് സർക്കാർ

കഴിഞ്ഞ മാസങ്ങളില്‍ 20ല്‍ അധികം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതോടെ തമിഴ്നാട്ടില്‍ ജീവനൊടുക്കിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയും നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനിടെയാണ് പരീക്ഷ എഴുതിയ ആര്‍ക്കും മെഡിക്കല്‍ പിജി പ്രവേശനം നേടാമെന്ന അവസ്ഥ വരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമുള്ള തീരുമാനമാണ് ഇന്നലെ പുറത്തുവന്നത്. കോച്ചിംഗ് സെന്ററുകള്‍ക്കും സ്വകാര്യ മെഡിക്കൽ കോളേജുകള്‍ക്കും തടിച്ചുകൊഴുക്കാന്‍ മാത്രമാണ് നീറ്റ് പരീക്ഷ നടത്തുന്നതെന്ന് ഇതോടെ വ്യക്തമായെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 21

*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾കാനഡയില്‍ ഒരു ഖാലിസ്ഥാന്‍വാദി നേതാവുകൂടി കൊല്ലപ്പെട്ടു. സുഖ ദുന്‍കെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതാണെന്നാണ് വിവരം. കാനഡയിലുള്ള ഖാലിസ്ഥാന്‍ ഭീകരരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ പട്ടികയില്‍ ഇയാളുടെ പേരുണ്ടായിരുന്നു. ജൂണ്‍ മാസത്തിലുണ്ടായ ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇന്ത്യക്കാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓരോ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഐഎസ്ആ‍ർഒ വളർന്നതെന്ന് ശശി തരൂർ എംപി

ഇന്ത്യ ഇന്ന് സാങ്കേതിക ശക്തിയായി മാറിയെന്നും,ചന്ദ്രയാന്‍ ദൗത്യത്തിലെ പല ശാസ്ത്രജ്‌ഞ‌ൻമാരും കേരളത്തിലെ കോളേജുകളില്‍ പഠിച്ചവരാണ്. ഓരോ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഐഎസ്ആ‍ർഒ വളർന്നതെന്നും ശശി തരൂർ എംപി ലോക്സഭയില്‍ വ്യക്തമാക്കി. ലോക്സഭയില്‍ ചന്ദ്രയാൻ ചർച്ചയിലാണ് തരൂരിന്റെ പരാമർശം. ബഹിരാകാശ പഠനത്തിനുള്ള ഫണ്ട് സർക്കാര്‍ കുറച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.