ലോകത്തിലെ ഏറ്റവും വലിയ സ്ക്രീനും അനുബന്ധ സൗകര്യങ്ങളും. യുഎസിലെ ലാസ് വേഗാസിലെ സ്ഫിയറില്‍ ഒക്ടോബര്‍ ആറിനാണ്. സ്ക്രീനിന് ഏകദേശം നാലു ഫുട്ബോള്‍ ഗ്രൌണ്ടുകളുടെ വലിപ്പം വരും. അതായത് 1.6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള എല്‍ഇഡി ഡിസ്പ്ലേ. സാധാരണ സിനിമാ പ്രൊജക്ഷനുകള്‍ 4 കെ റെസല്യൂഷനിലാണെങ്കില് സ്ഫിയറില്‍ 18 കെ റെസലൂഷനിലുള്ള ദൃശ്യമിഴിവാണ് കാണികള്‍ക്കു വിരുന്നൊരുക്കുക. 1.6 ലക്ഷം സ്പീക്കറുകളില്‍ നിന്നാണ് ശബ്ദം ക്രമീകരണം. എല്ലാം ചേര്‍ത്ത് അര പെറ്റാബൈറ്റ് വരുന്ന, അതായത് 5 ലക്ഷം ജിബി ദൃശ്യശ്രാവ്യാനുഭവമാണ് കാണികളെ കാത്തിരിക്കുന്നത്. അമേരിക്കന്‍ ചലച്ചിത്ര സംവിധായികന്‍ ഡാരെന്‍ അരണോവ്സ്കിയുടെ പോസ്റ്റ്കാര്‍ഡ് ഫ്രം എര്‍ത്ത് ആണ് ആദ്യമായി ഇവിടെ പ്രദര്‍ശിപ്പിക്കുക. 49 മുതല്‍ 199 ഡോളര്‍ വരെയാണ് ഷോയുടെ ടിക്കറ്റ് നിരക്ക്. അതായത് 4067 രൂപ മുതല്‍ 16518 രൂപ വരെ.
ഏറ്റവും വലിയ സ്ക്രീന്‍
