ഇന്ത്യ ഇന്ന് സാങ്കേതിക ശക്തിയായി മാറിയെന്നും,ചന്ദ്രയാന്‍ ദൗത്യത്തിലെ പല ശാസ്ത്രജ്ഞൻമാരും കേരളത്തിലെ കോളേജുകളില്‍ പഠിച്ചവരാണ്. ഓരോ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഐഎസ്ആർഒ വളർന്നതെന്നും ശശി തരൂർ എംപി ലോക്സഭയില്‍ വ്യക്തമാക്കി. ലോക്സഭയില്‍ ചന്ദ്രയാൻ ചർച്ചയിലാണ് തരൂരിന്റെ പരാമർശം. ബഹിരാകാശ പഠനത്തിനുള്ള ഫണ്ട് സർക്കാര്‍ കുറച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഐഎസ്ആർഒ വളർന്നതെന്ന് ശശി തരൂർ എംപി
