ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശ് നിയമസഭയിൽ പ്രതിഷേധം.പ്രതിഷേധവുമായി ടിഡിപി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. സ്പീക്കറുടെ പോഡിയത്തിന് മുകളിൽ പ്ലക്കാർഡുകളുമായി കയറി പ്രതിഷേധിച്ച രണ്ട് ടിഡിപി എംഎൽഎമാരെ ഈ സഭാ സമ്മേളന കാലയളവ് മുഴുവൻ സ്പീക്കർ സസ്പെൻഡ് ചെയ്തു.നായിഡുവിന്റെ അറസ്റ്റ് ജഗൻ മോഹൻ സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ആന്ധ്രാപ്രദേശ് നിയമസഭയിൽ പ്രതിഷേധം
