സ്ഥാനാർത്ഥി നിർണയത്തെ പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍, ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണെന്നും സിപിഎമ്മിന് ഭയമാണെന്നും വിമര്‍ശിച്ചു. സിപിഎമ്മിന് എന്ത് പറ്റിയെന്ന് അറിയില്ല. സിപിഎം നിലപാട് പരിശോധിക്കണമെന്നും സിപിഎം ദേശീയ നേതൃത്വം അശക്തരെന്ന് വ്യഖ്യാനിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ നിലപാടില്‍ പ്രതികരിച്ച് കെ സി വേണുഗോപാൽ
