അവയവ ദാനത്തിലൂടെ നൂറുകണക്കിന് പേര്‍ക്ക് പുതുജീവന്‍ നല്‍കുന്ന സംസ്ഥാനങ്ങളില്‍ തമിഴ്നാട് മുന്‍പന്തിയിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.മരണത്തിന് മുന്‍പ് അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ സംസ്കാര ചടങ്ങുകള്‍ സംസ്ഥാന ബഹുമതിയോടെ നടത്തുമെന്നും സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം അറിയിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 23
*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾കാസര്‍കോട് ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ അനൗണ്‍സ്മെന്റ് നടന്നതില്‍ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ടു. പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് അനൗണ്‍സ്മെന്റ് വന്നപ്പോള്‍ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ◾കാസര്‍കോട് ബേഡഡുക്ക […]
കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
ആധുനിക കാലത്തും പിന്തിരിപ്പന്‍ ചിന്താഗതി വച്ച് പുലര്‍ത്തുന്ന കെ എം ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ നമ്മുടെ സമൂഹം തയാറാവണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ. ഇതോടൊപ്പം ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
കയറ്റുമതിയില്‍ സാംസംഗിനെ പിന്തള്ളി ആപ്പിള്‍ ഒന്നാമത്!
ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിക്കാരായി ആപ്പിള്‍. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിനെ പിന്തള്ളിയാണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്. ജൂണ്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 120 ലക്ഷം വരുന്ന മൊത്തം കയറ്റുമതിയില്‍ ആപ്പിളിന്റെ വിപണി വിഹിതം 49 ശതമാനമാണ്. ഇത് ഏകദേശം 60 ലക്ഷം ഐഫോണുകള്‍ വരും. അതേസമയം സാംസംഗിന്റെ വിപണി വിഹിതം 45 ശതമാനമായിരുന്നു. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന്റെ വിപണി വിഹിതം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ […]
മള്‍ട്ടിപ്പിള്‍ പ്രൊഫൈല്‍ ഫീച്ചറുമായി ഫേസ്ബുക്ക്
പ്ലാറ്റ്ഫോമില്‍ ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന മള്‍ട്ടിപ്പിള്‍ പേഴ്‌സണല്‍ പ്രൊഫൈല്‍ ഫീച്ചറുമായി ഫേസ്ബുക്ക്. ചില ഫേസ്ബുക്ക് ഉപയോക്താക്കള്‍ അവരുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും പോസ്റ്റുകളും പങ്കുവെക്കുന്നതിനായി രണ്ടാമതൊരു പ്രൊഫൈല്‍ സൃഷ്ടിക്കാറുണ്ട്. അത്തരക്കാര്‍ക്ക് ഇനി, രണ്ടാമതൊരു അക്കൗണ്ട് സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല. ഒരു ഫേസ്ബുക്ക് ആപ്പിലൂടെ തന്നെ നാല് പ്രത്യേക പ്രൊഫൈല്‍ സൃഷ്ടിച്ച് ഇഷ്ടാനുസരണം ഉപയോഗപ്പെടുത്താം. ഓരോ പ്രൊഫൈല്‍ തെരഞ്ഞെടുക്കുമ്പോഴും വീണ്ടും ലോഗ്-ഇന്‍ ചെയ്യേണ്ട ആവശ്യവും വരുന്നില്ല. വളരെ വേഗത്തില്‍ പ്രൊഫൈലുകള്‍ മാറി മാറി ഉപയോഗപ്പെടുത്താം. […]
‘ധ്രുവനച്ചത്തിരം’ നവംബര്‍ 24ന് റിലീസ്
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഗൗതം വാസുദേവ് മേനോന്‍ സിനിമ ‘ധ്രുവനച്ചത്തിര’ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നു. ഈ വര്‍ഷം നവംബര്‍ 24 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. നവംബര്‍ 24ന് ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ഒരു ട്രെയിലര്‍ ഗ്ലിംപ്‌സും റിലീസ് ചെയ്തിട്ടുണ്ട്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം 2016 ല്‍ പൂര്‍ത്തിയായതാണ്. എന്നാല്‍ റിലീസ് തിയ്യതി അനിശ്ചിതമായി ഇങ്ങനെ നീണ്ടു പോവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകനെതിരെ നിരവധി ട്രോളുകളും പുറത്തുവന്നിരുന്നു. ഋതു വര്‍മ്മ, സിമ്രാന്‍, […]
‘ആര്‍ഡിഎക്സ്’ ഇനി നെറ്റ്ഫ്ളിക്സില്‍ 24ന്
മൗത്ത് പബ്ലിസിറ്റി കൊണ്ട് തിയേറ്ററില്‍ ബംബറടിച്ച ‘ആര്‍ഡിഎക്സ്’ ഇനി ഒ.ടി.ടിയില്‍. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സെപ്റ്റംബര്‍ 24ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ളിക്സിലാണ് ചിത്രം എത്തുന്നത്. ഓഗസ്റ്റ് 25ന് ഓണം റിലീസ് ചെയ്ത ചിത്രം മികച്ച വിജയമാണ് നേടിയത്. എട്ടു കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 84 കോടിയോളം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കി. ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം […]
ഹെക്ടറിന്റേയും ഹെക്ടര്‍ പ്ലസിന്റെയും വില കുറച്ചു!
എസ്‌യുവികളായ ഹെക്ടറിന്റേയും ഹെക്ടര്‍ പ്ലസിന്റെയും എക്‌സ്‌ഷോറൂം വില കുറച്ച് എംജി മോട്ടര്‍ ഇന്ത്യ. ഹെക്ടറിന് 1.29 ലക്ഷം രൂപ വരെയും ഹെക്ടര്‍ പ്ലസിന് 1.37 ലക്ഷം രൂപ വരെയുമാണ് വില കുറച്ചത്. ഇരുമോഡലുകളുടേയും വില്‍പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളുടെ വില കുറച്ചത് എന്നാണ് കരുതുന്നത്. ഹെക്ടറിന്റെ നിലവിലെ എക്‌സ്‌ഷോറൂം വില 14.73 ലക്ഷം മുതല്‍ 21.51 ലക്ഷം രൂപ വരെയാണ്. നേരത്തെ ഇത് 15 ലക്ഷം രൂപ മുതല്‍ 22.72 ലക്ഷം രൂപ വരെയായിരുന്നു. വിവിധ വകഭേദങ്ങളിലായി […]
വണ്‍ ബൈ വണ്‍
ഗവിയിലെ വനപാലകന്‍ മോഹനന്റെ തിരോധാനം, പത്രപ്രവര്‍ത്തകന്‍ രാജാസാമിയുടെ ആത്മഹത്യ, തിരുവല്ലയിലെ ഡല്‍ഹി നിവാസി എന്‍ജിനീയര്‍ വിനോദിന്റെ കൊലപാതകം. അലി പുഞ്ചിരിച്ചു. അവന്‍ ചോദ്യമുതിര്‍ത്തു: ”ഈ മൂന്നു കേസുകളും കൂടി അന്വേഷിക്കാനാകുമോ?” അഞ്ചു ഡിറ്റക്ടീവ് നോവലുകള്‍ വായിക്കുന്നതിന്റെ ഉദ്വേഗസഞ്ചയവും രസാനുഭൂതിതരംഗങ്ങളും സമ്മാനിക്കുന്ന, അനിതരസാധാരണമായ ശില്പദീക്ഷയോടെയും ദര്‍ശന ദീപ്തിയോടെയും എഴുതിയ, കുറ്റാന്വേഷണ ഫിക്ഷന്‍. ‘വണ്‍ ബൈ വണ്‍’. അന്‍വര്‍ അബ്ദുള്ള. ഡിസി ബുക്‌സ്. വില 389 രൂപ.
മുട്ട കഴിക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കരുത്!
തെറ്റായ ചില ഭക്ഷണ കോംബിനേഷനുകള്‍ ശരീരത്തിനു ദോഷം ചെയ്യും. ദഹന പ്രശ്‌നങ്ങള്‍, ഓക്കാനം, ഉദരരോഗങ്ങള്‍ ഇവയ്‌ക്കെല്ലാം ഇത് കാരണമാകാം. പോഷകസമ്പുഷ്ടമായ മുട്ടയുടെ കാര്യവും വിഭിന്നമല്ല. മുട്ട അങ്ങേയറ്റം പോഷകസമ്പുഷ്ടമാണ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ ഇവയെല്ലാം മുട്ടയിലുണ്ട്. എന്നാല്‍ മുട്ട കഴിക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. അവ ഏതൊക്കെയെന്നു നോക്കാം. ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് ഇവയൊന്നും മുട്ടയ്‌ക്കൊപ്പം കഴിക്കരുത്. പ്രഭാതഭക്ഷണമായി മുട്ട കഴിക്കാമെങ്കിലും മധുരമുള്ള സെറീയല്‍സിനൊപ്പം മുട്ട കഴിക്കുന്നത് ആരോഗ്യകരമല്ല. മുഴുധാന്യ സെറീയലുകള്‍ക്കൊപ്പം മുട്ട കഴിക്കാവുന്നതാണ്. […]
