തെറ്റായ ചില ഭക്ഷണ കോംബിനേഷനുകള്‍ ശരീരത്തിനു ദോഷം ചെയ്യും. ദഹന പ്രശ്നങ്ങള്‍, ഓക്കാനം, ഉദരരോഗങ്ങള്‍ ഇവയ്ക്കെല്ലാം ഇത് കാരണമാകാം. പോഷകസമ്പുഷ്ടമായ മുട്ടയുടെ കാര്യവും വിഭിന്നമല്ല. മുട്ട അങ്ങേയറ്റം പോഷകസമ്പുഷ്ടമാണ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ ഇവയെല്ലാം മുട്ടയിലുണ്ട്. എന്നാല്‍ മുട്ട കഴിക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. അവ ഏതൊക്കെയെന്നു നോക്കാം. ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് ഇവയൊന്നും മുട്ടയ്ക്കൊപ്പം കഴിക്കരുത്. പ്രഭാതഭക്ഷണമായി മുട്ട കഴിക്കാമെങ്കിലും മധുരമുള്ള സെറീയല്‍സിനൊപ്പം മുട്ട കഴിക്കുന്നത് ആരോഗ്യകരമല്ല. മുഴുധാന്യ സെറീയലുകള്‍ക്കൊപ്പം മുട്ട കഴിക്കാവുന്നതാണ്. മുട്ടയുടെ രുചിയും റെഡ് വൈനിലെ ടാനിനുകളുമായി ചേര്‍ന്ന് അസുഖകരമായ ഒരു രുചി ഉണ്ടാക്കും. മദ്യത്തോടൊപ്പം മുട്ട കഴിക്കരുത്. പച്ച മുട്ട ബാക്ടീരിയല്‍ അണുബാധയ്ക്ക് കാരണമാകാമെന്നതിനാല്‍ എഗ്ഗ് നോഗ് പോലുള്ള കോക്ക് ടെയ്ലും മദ്യത്തിനൊപ്പം കഴിക്കരുത്. തൈരും മുട്ടയും ഒരുമിച്ചു കഴിക്കരുത്. മുട്ടയും സോയ മില്‍ക്കും പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. ഇവ ഒരുമിച്ച് കഴിച്ചാല്‍ ശരീരത്തില്‍ പ്രോട്ടീന്റെ അളവ് വളരെയധികം കൂടും. അതിനാല്‍ മുട്ടയും സോയ മില്‍ക്കും ഒരുമിച്ചു കഴിക്കരുത്. മുട്ട കഴിക്കുന്നതോടൊപ്പം അച്ചാറുകള്‍ കഴിക്കരുത്. മുട്ടയില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ചായയിലെ ടാനിനുകള്‍ തടയുന്നു. മുട്ടയും ചായയും ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റിയും ഗ്യാസ്ട്രബിളും ഉണ്ടാകും. അതിനാല്‍ മുട്ട കഴിക്കുമ്പോള്‍ ചായ കുടിക്കാന്‍ പാടില്ല.
മുട്ട കഴിക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കരുത്!
