എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓർഫനേജ് ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ഹൈക്കോടതിയിൽ ഓണ്‍ലൈനായാണ് കാസർകോട് ജില്ലാ കലക്ടർ ഹാജരായത്. 36 വീടുകൾ പണികൾ പൂർത്തിയാക്കി ഉടൻ ഇരകൾക്ക് നൽകണമെന്ന് കാസർകോഡ് ജില്ലാ കളക്ടറോട് ഹൈക്കോടതി ഉത്തരവിട്ടു.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിർമിച്ച വീടുകളുടെ ശോചനീയാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി
