Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം. 19 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവച്ച 117 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 97 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി 4 ഓവറിൽ വെറും 6 റൺസ് വിട്ടുനൽകി ടിറ്റസ് സാധു 3 വിക്കറ്റ് വീഴ്ത്തി. 25 റൺസ് നേടിയ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ സിപിഐഎമ്മില്‍ സമവായം

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ സിപിഐഎമ്മില്‍ സമവായം. പരാതിക്കാരനായ വി കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പി സന്തോഷാണ് പുതിയ ഏരിയ സെക്രട്ടറി. ടിഐ മധുസൂദനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ തിരിച്ചെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഛത്തീസ്ഗഡിൽ ഗ്രാമീൺ ആവാസ് ന്യായ് യോജന പദ്ധതിക്ക് തുടക്കം കുറിച്ച് രാഹുൽ ഗാന്ധി

ഛത്തീസ്ഗഡിൽ ഗ്രാമീൺ ആവാസ് ന്യായ് യോജന പദ്ധതിക്ക് തുടക്കം കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റിമോട്ട് കൺട്രോൾ വഴിയായിരുന്നു അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്,ആ റിമോട്ട് കൺട്രോൾ പൊക്കിപ്പിടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇങ്ങനെ ഒരു റിമോട്ട് കൺട്രോൾ ഉണ്ട്. എന്നാൽ അദ്ദേഹം അത് രഹസ്യമായി മാത്രമേ അമർത്തുകയുള്ളൂ.നമ്മൾ തുറന്ന സ്ഥലത്ത് വച്ച് റിമോട്ട് കൺട്രോളിന്റെ ബട്ടൺ അമർത്തുന്നു. എന്നാൽ ബിജെപി അത് രഹസ്യമായി അമർത്തുകയും, പിന്നാലെ അദാനിക്ക് മുംബൈ വിമാനത്താവളം ലഭിക്കുകയും ചെയ്യുന്നുവെന്ന് മോദിക്കെതിരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.കഴിഞ്ഞ ഒക്ടോബർ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസിലാണ് ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമസഭ കയ്യാങ്കളിക്കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

വി.ശിവൻകുട്ടിയും ഇ.പിജയരാജനും അടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് നിയമസഭ കയ്യാങ്കളി കേസിലെ പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സഭയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വനിത സംവരണ ബില്ലിൽ ഇന്ത്യ സഖ്യത്തിന്റെ പിന്തുണ അർദ്ധ മനസോടെയെന്ന് പ്രധാനമന്ത്രി

മധ്യപ്രദേശിലെ പൊതുസമ്മേള്ളനത്തിൽ സംസാരിക്കവെ വനിത സംവരണ ബില്ലിൽ ഇന്ത്യ സഖ്യത്തിന്റെ പിന്തുണ അർദ്ധ മനസോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശില്‍ വലിയ വികസനം സാധ്യമാക്കാൻ ബിജെപിക്കായെന്നും കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വനിതാ ക്രിക്കറ്റിൽ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ

ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ.ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 25

*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾കേരളത്തില്‍ 11 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. മലപ്പുറം, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളിലാണ് പരിശോധന. 250 സിആര്‍പിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയോടെയാണ് പരിശോധന പുരോഗമിക്കുന്നത്. ചാവക്കാട് മുനയ്ക്കകടവില്‍ ലത്തീഫ് പോക്കാക്കില്ലത്ത്, കൊച്ചി കുമ്പളത്ത് മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ്, മലപ്പുറം അരീക്കോട് എസ്ഡിപിഐ നേതാവ് നൂറുല്‍ അമീന്‍ എന്നിവര്‍ അടക്കമുള്ളവരുടെ വീടുകളിലാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥ ചർച്ചയുടെ മേഖല യോഗങ്ങൾ നാളെ മുതൽ ആരംഭിക്കും

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും.നാളെ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിലാണ് ആദ്യ യോഗം.രാവിലെ ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവിമാരും ജില്ലാ കളക്ടർമാരുടെയും യോഗത്തെ തുടർന്ന് ഉച്ചക്കു ശേഷം ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡിഎംകെ സര്‍ക്കാരിനെ പ്രശംസിച്ച് കമല്‍ഹാസന്‍

നേരത്തെ വീട്ടമ്മമാര്‍ക്ക് 1000 രൂപ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയെ കമല്‍ഹാസന്‍ പ്രശംസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ട് സര്‍ക്കാരിന്‍റെ പുതിയ തീരുമാനത്തെ അഭിനന്ദിച്ച് കമല്‍ഹാസന്‍ പ്രതികരിച്ചത്. തമിഴ്നാട്ടിൽ മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തുന്നത് മാതൃകാപരമെന്നാണ് നടന്‍ കമല്‍ഹാസന്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ അഭിപ്രായപ്പെട്ടത്.