ധാരാളം പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയ ഒന്നാണ് ജാതിപത്രി. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് വയറിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്നതു തന്നെയാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരവും കൂടിയാണിത്. വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്കു നല്ലൊരു മരുന്നുമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, നിയാസിന്, ഡയെറ്ററി ഫൈബര്‍, ഫോളേറ്റ്, വൈറ്റമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, കോപ്പര്‍, അയേണ്‍, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്. സിങ്ക് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്. ബ്ലഡ് സര്കുലേഷന് വര്‍ദ്ധിപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്. ഇതിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ അയേണും രക്തോല്‍പാദനത്തിനും രക്തപ്രവാഹം ശക്തിപ്പെടുത്തുന്നതിനും ഏറെ ഉത്തമമാണ്. കിഡ്നി ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ജാതിപത്രി. ഇത് കിഡ്നി സ്റ്റോണുകള്‍ വരുന്നത് തടയുന്നു. കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയാനും ഇതിനു കഴിവുണ്ട്. മാംഗനീസ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയവയ്ക്കെല്ലാം ഈ കഴിവുണ്ട്. ഇത് കിഡ്നിയെ എല്ലാ ഇന്‍ഫെക്ഷനുകളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇത് ഫ്രീ റാഡിക്കലുകളെ നശിപ്പിയ്ക്കുവാന്‍ ഏറെ നല്ലതാണ് ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാന്‍ ഏറെ ഗുണകരമാണ് ഇത്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ സെല്ലുലാര്‍ മ്യൂട്ടേഷന് സാധ്യത കുറച്ചാണ് ക്യാന്‍സര്‍ തടയുന്നത്. സ്ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. വൈറ്റമിന്‍ ബി കോംപ്ലക്സ് ധാരാളം അടങ്ങിയിട്ടുള്ള ഇത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു.
കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയാനും ജാതിപത്രി
