ജി-20 സംഘാടനം വൻ വിജയമായി തീർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്ര സഭയിൽ. ജി20 തീരുമാനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് വലിയ നേട്ടം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ജി 20 യിൽ ആഫ്രിക്കൻ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യുഎൻ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ജി-20 സംഘാടനം വൻ വിജയമായി തീർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
