Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പാലക്കാട് കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കള്‍ മരിച്ചതു പാടത്ത് പന്നികളെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണെന്ന് സ്ഥലമുടമയുടെ മൊഴി. രാവിലെ മൃതദേഹങ്ങള്‍ കണ്ടപ്പോള്‍ കുഴിച്ചിട്ടെന്നും സ്ഥലമുടമ മൊഴി നല്‍കി. കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരാണ് മരിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്‌കാരമായ നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ് ടൊവിനോ തോമസിന്. മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരമാണ് 2018 എന്ന സിനിമയിലെ അഭിനയത്തിലൂടെ ടൊവിനോ സ്വന്തമാക്കിയത്. കേരളത്തിന്റെ പ്രളയം പശ്ചാത്തലമാക്കിയ സിനിമയിലെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ത്യയുടെ ഓസ്‍കര്‍ എൻട്രിയായി 2018

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രമായ 2018 ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഓസ്‍കര്‍ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടു.ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്നതും 2018 ആണ്.ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ, തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം കൂടിയാണ് 2018.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അറസ്റ്റിനെ ഭയമില്ലെന്ന് എംകെ കണ്ണൻ

ഇഡിയുടെ വി.ഐ.പി ലിസ്റ്റിൽ താനും സ്ഥാനം പിടിച്ചിരിക്കുന്നുവെന്നും, കരുവന്നൂരും താനും തമ്മിൽ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ലെന്നും സിപിഎം നേതാവ് എംകെ കണ്ണൻ.അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്നും,അറസ്റ്റിനെ ഭയമില്ല, തനിക്കൊരു ബിനാമി അക്കൗണ്ടുമില്ലെന്നും എംകെ കണ്ണൻ കൂട്ടിച്ചേർത്തു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

നവംബർ 18 മുതൽ 24 വരെ നിയോജക മണ്ഡലങ്ങളിൽ ജനസദസ്സ് നടത്തി ജനങ്ങളിലേക്ക് നേരിട്ട് സംവദിക്കാനൊരുങ്ങുകയാണ് സർക്കാർ. എന്നാൽ ജനസദസ് പരിപാടിയോടനുബന്ധിച്ച് നടത്തുന്ന മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിൽ യാത്രക്കൊരുങ്ങും മുമ്പ് ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം കിട്ടിയോ എന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കുമെന്നും,ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ എന്നും പ്രതിപക്ഷനേതാവ് ഫേസ്ബുക്കിൽ കുറിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എറണാകുളം റേഞ്ചിലെ പൊലീസ് സ്റ്റേഷനുകളിൽ പുതിയ മാർഗനിർദ്ദേശവുമായി റേഞ്ച് ഡിഐജി

വിശ്രമമുറികളിൽ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം സൂക്ഷിക്കുന്നതിനാണ് പുതിയ സർക്കുലറിൽ കർശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിശ്രമമുറികളിൽ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുതെന്നും, മറിച്ച് വീട്ടിൽ നിന്ന് തന്നെ യൂണിഫോം ധരിച്ച് എത്തണം. വിശ്രമമുറികളിലെ കട്ടിലുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും, ഈ മാസം അവസാനത്തോടെ സർക്കുലർ നടപ്പിലാക്കണമെന്നും റേ‌ഞ്ച് ഡി ഐജി പുട്ട വിമലാദിത്യയുടെ സർക്കുലറിൽ പറയുന്നു. അതേസമയം, നിർദ്ദേശം പ്രായോഗികമല്ലെന്നാണ് പൊലീസ് സേനയിൽ നിന്നുയർന്നുവരുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചതെന്ന് സ്ഥലമുടമ

പാലക്കാട് കരിങ്കരപ്പുള്ളിയിലെ വയലില്‍ യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്.കാട്ടുപന്നിക്ക് വച്ച വൈദ്യുതിക്കെണിയില്‍പെട്ടാണ് പുതുശേരി, കൊട്ടേക്കാട് സ്വദേശികളായ യുവാക്കള്‍ മരിച്ചതെന്നും ,മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ സസ്പെൻഡ് ചെയ്തു

കഴിഞ്ഞ മാസമാണ് കൊലക്കേസ് പ്രതി റിയാസ് ഉപയോഗിച്ച ഫോൺ പൂജപ്പുര ജയിലിൽ നിന്നും ജയിൽ ഉദ്യോ​ഗസ്ഥർ പിടികൂടിയത്. 43 കോളുകൾ ഈ ഫോണിലേക്ക് വന്നിട്ടുണ്ടെന്ന് പൂജപ്പുര പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്ന് ഫോൺ വിളിക്കാൻ തടവുകാരെ സഹായിച്ച ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സന്തോഷിനെ സസ്പെൻഡ് ചെയ്തു. തടവുകാരെ ഫോൺ വിളിക്കാൻ സഹായിച്ചെന്ന് ചോദ്യം ചെയ്യലിൽ ഉദ്യോ​ഗസ്ഥൻ മൊഴി നൽകുകയും കുറ്റസമ്മതം നടത്തുകയും ചെയ്തിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ

അഞ്ചു വർഷം കൊണ്ട് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനാകുമെന്ന് നിയമകമ്മീഷൻ. ഇതിന്റെ ആദ്യ നടപടി 2024ൽ തുടങ്ങണമെന്നാണ് നിയമ കമ്മീഷൻ നിർദ്ദേശിക്കുന്നത്.2029ൽ ഇത് പൂർണ്ണമായി നടപ്പാക്കണമെന്ന് ശുപാർശ ചെയ്യും. റിപ്പോർട്ട് രാംനാഥ് കോവിന്ദ് സമിതി പഠിക്കുമെന്നുമാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ

മറ്റു രാജ്യങ്ങളിൽ പോയി കൊലപാതകം നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. എന്തെങ്കിലും തെളിവുണ്ടെങ്കിൽ കാനഡ നല്‍കണം. തെളിവ് പരിശോധിക്കാൻ ഇന്ത്യ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.അതേസമയം സ്വതന്ത്ര അന്വേഷണം വേണമെന്നും, ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം സ്വന്തമാക്കി

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ ഒന്നാമതെത്തി.മനു ഭാകര്‍, ഇഷ സിങ്, റിഥം സാങ്‌വാന്‍ എന്നിവരടങ്ങിയ ടീമിനാണ് സ്വർണം.1759 പോയിന്റോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ചൈന വെള്ളിയും ദക്ഷിണ കൊറിയ വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയ മനുവും 586 പോയിന്റ് നേടിയ ഇഷയും വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു. നേരത്തെ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യന്‍ ടീം വെള്ളി നേടിയിരുന്നു.   […]