Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഖില്‍ സജീവിനെതിരെ വീണ്ടും പരാതി

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് അഖിൽ സജീവ് മുഖ്യമന്ത്രിയുടെ വകുപ്പായ നോര്‍ക റൂട്സില്‍ ജോലി നല്‍കാനായി അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെന്നും, പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതോടെ പണം തിരിച്ചുനല്‍കിയതായും അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി.തന്റെ പരാതിയെ തുടർന്നാണ് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഡോക്ടർ നിയമനത്തിനായി അഖിൽ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതി ഇന്നലെ പുറത്തുവന്നതിനു പുറമെയാണിത്.

Posted inFilm Awards

1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ?

ഇന്ന് നമുക്ക് 1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ആരാണെന്ന് നോക്കാം… ജഡ്ജിങ് പാനല്‍ തെരഞ്ഞെടുത്ത ഓപ്ഷനുകള്‍ ഇനി പറയാം… . Option 1- സുകുമാരി പ്രിയദര്‍ശന്‍ ചിത്രമായ ബോയിങ് ബോയിങ്ങിലെ ഡിക്കമ്മായിയെ ആരും മറക്കില്ല… ഡിക്കമ്മായിയുടെ ആക്ഷനും ദേഷ്യവും കുറുമ്പും കരുതലും എല്ലാം ബോയിങ് ബോയിലെ നായകന്മാരും നായികമാരും ആസ്വദിച്ച പോലെ ജനങ്ങളും ഏറെ ആസ്വദിച്ചു.. അമ്മയായും അമേരിക്കന്‍ അമ്മായിയായും നമ്മെ ചിരിച്ചും ചിന്തിപ്പിച്ചു സുകുമാരിയമ്മ നിരവധി മികച്ച കഥാപാത്രങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്… Option 2 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിൽ ബിജെപി ഓഫീസിന് തീവെച്ചു

കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മണിപ്പൂരിൽവീണ്ടും കലാപം. പ്രതിഷേധക്കാർ മണിപ്പൂരിൽ ബിജെപിയുടെ ഓഫീസിന് തീവെച്ചു. തൗബാൽ ജില്ലയിലെ പാർട്ടിയുടെ മണ്ഡലം ഓഫീസാണ് പ്രതിഷേധക്കാർ തീവെച്ച് നശിപ്പിച്ചത്. ഓഫീസ് അടിച്ച് തകർത്തതിന് ശേഷം തീ കൊളുത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികള്‍ മരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് രമേശ് ചെന്നിത്തല

ഡോക്ടർ നിയമനത്തിനായി ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൻമേൽ സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.പരാതിക്കാരൻ നൽകിയ പരാതി പോലീസിന് നൽകാതെ ആരോപണവിധേയൻ നൽകിയ പരാതി മാത്രം പോലീസിന് നൽകിയ മന്ത്രി ആദ്യം ചെയ്തത് തൻ്റെ സ്റ്റാഫിനെ വെള്ളപൂശുന്നതായിരുന്നു, ഈ സാഹചര്യത്തിൽ അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മെസിയില്ലാതെ ഇറങ്ങിയ ഇന്‍റര്‍ മയാമിക്ക് തോല്‍വി

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹൂസ്റ്റണ്‍ ഡൈനാമോ, ഇന്‍റര്‍ മയാമിയെ വീഴ്ത്തി കിരീടം നേടി.യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലില്‍ സൂപ്പര്‍ താരം ലിയോണല്‍ മെസി പരിക്ക് മൂലം മാറി നിന്ന കളിയിൽ ഇന്‍റര്‍ മയാമിക്ക് തോല്‍വി. രണ്ടാം കിരീടം ലക്ഷ്യമിട്ട ഇന്‍റര്‍ മയാമിക്ക് ഫൈനലില്‍ മെസിയുടെ അഭാവം തിരിച്ചടിയായി. ഗോള്‍ തിരിച്ചടിക്കാനുള്ള ഇന്‍റര്‍ മയാമിയുടെ ശ്രമങ്ങളെല്ലാം ഹൂസ്റ്റണ്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ ജോസഫ് മാര്‍ട്ടിനെസാണ് ഇന്‍റര്‍ മയാമിയുടെ ആശ്വാസഗോള്‍ നേടിയത്.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിലപാട് മാറ്റി സിപിഎം എറണാകുളം ജില്ല സെക്രട്ടറി

മാത്യു കുഴൽനാടന്റെ കമ്പനിക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നു സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി എൻ മോഹനൻ. നിയമനടപടിയുമായി മുന്നോട്ട് പോകും എന്ന മാത്യുവിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് സി.എന്‍.മോഹനന്‍ വിശദീകരണവുമായി വന്നത്. മോഹനന്റെ വാർത്ത സമ്മേളനത്തിൽ മാത്യുവിന്റെ സ്ഥാപനത്തിനെതിരെ നിരവധി ആരോപണം ഉന്നയിച്ചിരുന്നു.പറഞ്ഞത് മാത്യുവിന്റെ ഭൂമിയുടെ കാര്യം മാത്രമെന്നാണ് മറുപടിയിൽ വിശദീകരിച്ചിരിക്കുന്നത്.എന്നാല്‍ അധിക്ഷേപിച്ച് കീഴ്പെടുത്താന്‍ ശ്രമിക്കുന്നത് സിപിഎം ശൈലിയാണെന്ന് മാത്യു കുഴല്‍നാ‍ടന്‍ പ്രതികരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ ഇന്ന് മഴ ശക്തമായേക്കും

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ കേരളത്തിലെ മഴ സാഹചര്യം ശക്തമാകും,ഈ സാഹചര്യത്തിൽ ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 28

*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഒപ്പിടാതെ പിടിച്ചുവച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാലിന്റെ സേവനം തേടി. ഗവര്‍ണര്‍ ഒപ്പിടാതെ എട്ടു ബില്ലുകളാണു മാറ്റിവച്ചിരിക്കുന്നത്. മൂന്നു ബില്ലുകള്‍ രണ്ടു വര്‍ഷത്തോളമാകാറായി. ഇതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ആശയക്കുഴപ്പം കോടതി മാറ്റിത്തരുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. […]

Posted inലേറ്റസ്റ്റ്

സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ബില്ലുകൾ തടഞ്ഞുവെച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ആശയകുഴപ്പം മാറും. സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സർക്കാർ 40 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാത്തപ്പോൾ ആണ് ഇത്രേയധികം പണം ചെലവഴിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിൽ 2 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ   പ്രതികരണവുമായി മുഖ്യമന്ത്രി ബിരേൻ സിംഗ്

മണിപ്പൂരിൽ 2 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ   പ്രതികരണവുമായി മുഖ്യമന്ത്രി ബിരേൻ സിംഗ്. സംഭവം അപലപനീയമായമാണെന്നും കുക്കി ഭീകരർ ചെയ്തത് അങ്ങേയറ്റത്തെ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകും. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.മണിപ്പൂരിൽ വംശീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഉത്തരവ് അടുത്തമാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.