ദുബൈയില്‍ കടല്‍വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ്ലോട്ടിങ് മസ്ജിദ് വരുന്നു. ഇത്തരത്തിലുള്ള മസ്ജിദ് ലോകത്തില്‍ ആദ്യത്തേതാണിത്. മൂന്നു നിലകളിലായുള്ള മസ്ജിദിന്റെ താഴത്തെ നില വെള്ളത്തിനിടിയിലെ മുങ്ങിക്കപ്പല്പോലെയാണ്. പ്രാര്‍ത്ഥനാ ഹാള്‍ വെള്ളത്തിലാണ്. 75 പേര്‍ക്കു വരെ ഒരേ സമയം പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഉണ്ടാകും. ബര് ദുബൈയില്‍ 2,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ പള്ളിയുടെ നിര്‍മ്മാണം അടുത്തയാഴ്ച ആരംഭിക്കും. 550 ലക്ഷം ദിര്‍ഹമാണ് നിര്‍മാണച്ചെലവ്. എമിറേറ്റിലെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റാണ് ദുബൈ വാട്ടര്‍ കനാലില്‍ പള്ളി നിര്‍മ്മിക്കുന്നത്. എല്ലാ മതവിശ്വാസികള്‍ക്കും പള്ളി സന്ദര്‍ശിക്കാം. സ്ത്രീകള്‍ തലയും തോളും മറയ്ക്കുന്ന വസ്ത്രം ധരിക്കണം. ഇസ്ലാമിക ആചാരങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയും വേണം. ഫ്ളോട്ടിംഗ് ഹോട്ടലുകള്‍ ലോകത്തു പലയിടത്തും ഉണ്ടെങ്കിലും ഫ്ളോട്ടിംഗ് മസ്ജിദ് ആദ്യത്തേതാണ്.
ഫ്ളോട്ടിംഗ് മസ്ജിദ്
