അനൂപ് മേനോന് നായകനാകുന്ന പുതിയ ചിത്രം ‘ഒരു ശ്രീലങ്കന്‍ സുന്ദരി’ ഒക്ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തും. ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണ പ്രിയദര്‍ശനാണ്. തിരക്കഥയും കൃഷ്ണ പ്രിയദര്‍ശനാണ് എഴുതുന്നത്. ‘ഒരു ശ്രീലങ്കന്‍ സുന്ദരി’യെന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. അനൂപ് മേനോനൊപ്പം പത്മരാജന് രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂര്‍, ഡോ. അപര്‍ണ്ണ, കൃഷ്ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂര്‍, ഡോക്ടര്‍ രജിത് കുമാര്‍, എല്‍സി, ശാന്ത കുമാരി, ബേബി മേഘ്ന സുമേഷ് (ടോപ് സിംഗര്‍ ഫെയിം), തുടങ്ങി നിരവധി താരങ്ങളാണ്ചിത്രത്തില് വേഷമിടുന്നത്. വിനീത് ശ്രീനിവാസനും മധു ബാലകൃഷ്ണനുമൊപ്പം ചിത്രത്തിനായി കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘ്ന സുമേഷ് എന്നിവരും ഗാനങ്ങള്‍ ആലപിക്കുന്നു. അബുദാബി, ഗുരുവായൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രമായ ഒരു ശ്രീലങ്കന്‍ സുന്ദരിയുടെ ഗാന രചനയും നിര്‍വഹിച്ചിരിക്കുന്നത് കൃഷ്ണ പ്രിയദര്‍ശനാണ്.
‘ഒരു ശ്രീലങ്കന്‍ സുന്ദരി’ ടീസര്‍
