പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് അടിയന്തരമായി നിക്ഷേപം സ്വീകരിച്ച് കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് പണമെത്തിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളുമായി സിപിഎമ്മും സര്‍ക്കാരും. അറുപത് ശതമാനം സംഘങ്ങളിലും ഇടതുഭരണം നിലനിൽക്കെ പ്രശ്നത്തിൽ രാഷ്ട്രീയ ഇടപെടലാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ പാക്കേജിലേക്ക് കേരള ബാങ്കിന്‍റെ കരുതൽ ധനത്തിൽ നിന്ന് വായ്പ ലഭ്യമാക്കാന്‍ സാങ്കേതിക കടമ്പകളേറെയാണ്. ഇതേ തുടര്‍ന്നാണ് ബദൽ നീക്കം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വിമർശനവുമായി എം.വി ഗോവിന്ദൻ
ഇ.ഡി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ മത്സരിക്കാനുള്ള കളമൊരുക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കരുവന്നൂർ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി .സഹകരണ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി തുറുങ്കിലടയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്നത് മന്ത്രിയാണെന്ന് വി.ഡി സതീശന്‍
സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്നത് മന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.റജിസ്ട്രാറുടെ പേരിലുള്ള വ്യാജ റിപ്പോര്‍ട്ടിനുപിന്നില്‍ മന്ത്രിയും കളങ്കിതരായ ചില ഉദ്യോഗസ്ഥരുമാണെന്നും,കരുവന്നൂര്‍ പാക്കേജ് നിക്ഷേപകരുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണെങ്കില്‍ യുഡിഎഫ് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരളഘടകം
ഒരു കാരണവശാലും ബിജെപിയുമായി ചേര്‍ന്നു പോകില്ലെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി. കേരള ഘടകത്തിന്റെ വികാരം ദേവെഗൗഡ ഉള്‍ക്കൊണ്ടെന്നും അദ്ദേഹം പറഞ്ഞു. 2006 ലും ജെഡിഎസ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു. ആ സമയത്തും കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നിൽക്കുകയായിരുന്നു. അതേ നിലപാട് ഇത്തവണയും തുടരുന്നുവെന്ന സൂചനയാണ് കേരളഘടകം നല്‍കുന്നത്.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 1
*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/HxC9JkKDkMU* | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില സിലിണ്ടറിന് 209 രൂപ വര്‍ധിപ്പിച്ചു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 1747.50 രൂപയായി. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 160 രൂപ കുറച്ചിരുന്നു. ◾അഞ്ചംഗ സംഘം യാത്ര ചെയ്ത കാര്‍, ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചു പുഴയില്‍ വീണ് രണ്ടു ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈദ്, […]
വ്യവസായ മേഖലകള്‍ 14 മാസത്തിനിടയിലെ വളര്‍ച്ചയില്‍
രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകള്‍ ആഗസ്റ്റില്‍ 12.1 ശതമാനം മൊത്തം വളര്‍ച്ച നേടി. 14 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ജൂലായിലെ കണക്ക് 8.0 ശതമാനത്തില്‍ നിന്ന് 8.4 ശതമാനമായി പുതുക്കിയിട്ടുണ്ടെന്നും വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ആഗസ്റ്റില്‍ പ്രധാന മേഖലയുടെ വളര്‍ച്ച 4.2 ശതമാനമായിരുന്നു. ഏപ്രില്‍-ആഗസ്റ്റ് മാസങ്ങളില്‍, മുഖ്യ മേഖലകളുടെ ഉത്പാദന വളര്‍ച്ച 7.7 ശതമാനമാണ്. 2022-23ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇത് 10.0 ശതമാനമാണ്. സിമന്റ് (18.9 ശതമാനം), […]
സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം, ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യണം!
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. ഗൂഗിള്‍ ക്രോം പതിപ്പ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയ ഉയര്‍ന്ന അപകടസാധ്യത മുന്നറിയിപ്പ് പറയുന്നത്. ഒരു ഗൂഗിള്‍ ക്രോം ഉപയോക്താവിന്റെ സിസ്റ്റത്തിലേക്ക് സൈബര്‍ ആക്രമകാരികള്‍ക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് ഗൂഗിള്‍ ക്രോമിലെ പുതുതായി […]
സമ്പത്തിന്റെ കാര്യത്തില്‍ ഒന്നാമത് ഐശ്വര്യ റായ് തന്നെ!
സമ്പത്തിന്റെ കാര്യത്തില്‍ ബോളിവുഡ് നടിമാരില്‍ ഒന്നാമത് ഐശ്വര്യ റായ് തന്നെ. വമ്പന്‍ പ്രതിഫലം പറ്റി സജീവമായി സിനിമകള്‍ ചെയ്യുന്ന മുന്‍നിര നായികമാര്‍ ദീപിക പദുക്കോണും ആലിയ ഭട്ടും കരീന കപൂറുമൊക്കെ ഐശ്വര്യയ്ക്കു പിന്നിലാണ്. ഐശ്വര്യയുടെ ആസ്തി 828 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്ക് പുറമേ മറ്റ് സംരഭങ്ങളിലും നിക്ഷേപമുള്ളതാണ് താരത്തെ അതി സമ്പന്നയാക്കി മാറ്റുന്നത്. പ്രിയങ്കാ ചോപ്രയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. പ്രിയങ്ക ചോപ്രയുടെ ആസ്തി 580 കോടി രൂപയാണ്. മൂന്നാമത് മാത്രമാണ് ഇപ്പോഴത്തെ മുന്‍നിര […]
വെബ് സീരീസ് ‘മാസ്റ്റര്‍പീസ്’ ട്രെയ്‌ലര്‍
ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സീരീസായ ”മാസ്റ്റര്‍പീസ്’ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നിത്യ മേനന്‍, ഷറഫുദീന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. വന്‍ വിജയമായ ആദ്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം വെബ് സീരീസ് ‘കേരള ക്രൈം ഫയല്‍സ് ‘ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പുറത്ത് വന്ന വെബ് സീരീസിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധ നേടിയിരുന്നു. ചിരിയുണര്‍ത്തുന്ന രംഗങ്ങളാല്‍ സമ്പന്നമാണ് മാസ്റ്റര്‍പീസ് ട്രെയ്‌ലര്‍. ഒരു കംപ്ലീറ്റ് ഫാമിലി […]
ടൊയോട്ട ഹിലക്സ് പുതിയ പതിപ്പ് ജപ്പാനില്‍
ലൈഫ്സ്റ്റൈല്‍ പിക്ക്-അപ്പ് ട്രക്കുകളിലെ പ്രശസ്ത മോഡലാണ് ടൊയോട്ട ഹിലക്സ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ഹിലക്സ് നിലവില്‍ ഒന്നിലധികം വേരിയന്റുകളില്‍ ലഭ്യമാണ്. ഇപ്പോഴിതാ ഈ ലൈഫ്സ്റ്റൈല്‍ പിക്കപ്പ് ട്രക്കിന്റെ പുതിയ പതിപ്പ് ജപ്പാനില്‍ അവതരിപ്പിച്ചു. ജപ്പാനില്‍ പുറത്തിറക്കിയ 2024 ഹിലക്‌സിന് പുതിയ പെയിന്റ് സ്‌കീമിനൊപ്പം ചില പുതിയ സവിശേഷതകളും ലഭിക്കുന്നു. ഹിലക്സിന്റെ അതേ പതിപ്പ് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024ല്‍ ഈ വാഹനം ഇന്ത്യയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ ഹിലക്‌സിലെ എഞ്ചിന്‍ 2.4ലിറ്റര്‍ ടര്‍ബോ ഫോര്‍ […]
