ഒരു കാരണവശാലും ബിജെപിയുമായി ചേര്‍ന്നു പോകില്ലെന്ന് മാത്യു ടി തോമസ് വ്യക്തമാക്കി. കേരള ഘടകത്തിന്റെ വികാരം ദേവെഗൗഡ ഉള്‍ക്കൊണ്ടെന്നും അദ്ദേഹം പറഞ്ഞു. 2006 ലും ജെഡിഎസ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു. ആ സമയത്തും കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നിൽക്കുകയായിരുന്നു. അതേ നിലപാട് ഇത്തവണയും തുടരുന്നുവെന്ന സൂചനയാണ് കേരളഘടകം നല്‍കുന്നത്.
ഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരളഘടകം
