എകെജി സെന്ററില്‍ സിപിഐഎമ്മിന്റെ അടിയന്തര യോഗം. കരുവന്നൂര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേരള ബാങ്കിന്റെ ഫ്രാക്ഷന് വിളിച്ച് സിപിഐഎം. ബാങ്കിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം.എം കെ കണ്ണനും യോഗത്തിൽ പങ്കെടുത്തു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് എങ്ങനെ പണം തിരികെ നൽകാം എന്നതാവും യോഗത്തിൽ പ്രധാന വിഷയം.
എകെജി സെന്ററില്‍ സിപിഐഎമ്മിന്റെ അടിയന്തര യോഗം
