Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏഷ്യന്‍ ഗെയിംസ് 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

ഏഷ്യന്‍ ഗെയിംസ് 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍. പാറുള്‍ ചൗധരി വെള്ളി നേടിയപ്പോള്‍ പ്രീതി വെങ്കലം നേടി. ബഹ്റൈനിന്റെ വിന്‍ഫ്രെഡ് യാവിയ്ക്കാണ് സ്വര്‍ണം.ഏഷ്യന്‍ ഗെയിംസിന്റെ ഒന്‍പതാം ദിനം ഇന്ത്യക്ക്  നാലു വെങ്കല മെഡലാണ് ലഭിച്ചത്. ടേബിള്‍ ടെന്നിസ് വനിതാ ഡബിള്‍സ്, പുരുഷ-വനിതാ വിഭാഗം 3000 മീറ്റര്‍ സ്പീഡ് സ്‌കേറ്റിങ് റിലേയിലും ഇന്ത്യ വെങ്കലം നേടിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി ഡൽഹി പൊലീസ്

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി ഡൽഹി പൊലീസ്. വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും ഡൽഹി സ്പെഷ്യൽ സെൽ വ്യക്തമാക്കി. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലനം നടത്തിയതായും ഡൽഹി പൊലീസ് സ്പെഷൽ സെൽ വൃത്തങ്ങൾ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. കേന്ദ്ര ജല കമ്മീഷൻ ജാ​ഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ മുതൽ ആരംഭിച്ചു. മലപ്പുറത്ത് പുതുപ്പൊന്നാനിയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. തിരുവനന്തപുരം വാമനപുരം നദിയിൽ കാണാതായ ആൾക്കായി തെരച്ചിൽ തുടരുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജാതി സെന്‍സസിന്റെ ഫലം പുറത്തു വിട്ട് ബിഹാര്‍ സര്‍ക്കാർ

ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന ജാതി സെന്‍സസിന്റെ ഫലം പുറത്തു വിട്ട് ബിഹാര്‍ സര്‍ക്കാര്‍. പതിമൂന്ന് കോടിയിലധികമാണ് ബിഹാറിലെ ആകെ ജനസംഖ്യ. അതായത് സംസ്ഥാന ജനസംഖ്യയുടെ 63.12 ശതമാനവും ഒ ബി സി വിഭാഗമാണെന്നാണ് റിപ്പോർട്ട്.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി ഭരണ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രി ഗവർണറെ നേരിട്ട് കണ്ട് ഭരണ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്നും ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി ചർച്ച ചെയ്യുന്നില്ലെന്നും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.ഗവർണറെ കാര്യങ്ങൾ നേരിട്ട് അറിയിക്കേണ്ടത് ഭരണഘടന ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. സർവകലാശാലകളിലെ വിസി അധികാരം കൈപ്പിടിയിൽ ഒതുക്കാൻ ആണ് സർക്കാർ ശ്രമമെന്നും പാർട്ടി പറയും പോലെയാണ് മുഖ്യമന്ത്രി ഭരിക്കുന്നതെന്നും ഗവർണ്ണർ വിമർശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജാ​ഗ്രത വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ

നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണെന്ന് കേന്ദ്ര ജല കമ്മീഷൻ ജാ​ഗ്രതാ മുന്നറിയിപ്പ് നൽകി.മലപ്പുറത്ത് പുതുപ്പൊന്നാനിയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. തിരുവനന്തപുരം വാമനപുരം നദിയിൽ കാണാതായ ആൾക്കായി തെരച്ചിൽ തുടരുകയാണ്. മഴ കുറഞ്ഞെങ്കിലും ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. 3 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ മുതൽ ആലപ്പുഴയിൽ ആരംഭിച്ചിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 2

*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ സിപിഎം നേതാവ് എം.കെ. കണ്ണന്റെയും കുടുംബാംഗങ്ങളുടേയും സ്വത്തുവിവരം ഹാജരാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ്. സ്വത്തു വിവരങ്ങള്‍ വ്യാഴാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് ഇഡി നോട്ടീസ് നല്‍കി. തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനു സഹകരിച്ചില്ലെന്ന് എന്‍ഫോഴ്സ്മെന്റ് വെളിപെടുത്തിയിരുന്നു. ◾സുരേഷ് ഗോപി കരുവന്നൂര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷാരോൺ കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹർജി സമർപ്പിച്ച് ഗ്രീഷ്മ

കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് കേസിലെ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം.നിലവിൽ നെയ്യാറ്റികര അഡീഷണൽ സെക്ഷൻസ് കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. കേസിലെ നടപടികൾ കേരളത്തിൽ നടക്കുന്നത് പ്രതികൾക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാൻ തടസമാകും, കൂടാതെ കന്യാകുമാരിയിൽ നിന്ന് വിചാരണനടപടികൾക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ ഹർജി.

Posted inബിസിനസ്സ്

14,767 കോടി രൂപയുടെ അറ്റ വില്പന നടത്തി എഫ്.പി.ഐകള്‍

തുടര്‍ച്ചയായി ആറ് മാസം ഇന്ത്യന്‍ ആഭ്യന്തര ഓഹരി വിപണികളില്‍ വാങ്ങല്‍ നടത്തി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ സെപ്തംബറില്‍ വില്‍പ്പനയിലേക്ക് നീങ്ങി. 14,767 കോടി രൂപയുടെ അറ്റ വില്പനയാണ് എഫ്.പി.ഐകള്‍ കഴിഞ്ഞ മാസം നടത്തിയത്. ഡോളറിന്റെ മൂല്യം, യു.എസ് ബോണ്ട് വരുമാനത്തിലെ സ്ഥിരമായ വര്‍ദ്ധനവ്, ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവ് എന്നിവയാണ് പ്രധാനമായും എഫ്.പി.ഐകളുടെ പിന്‍മാറ്റത്തിന് കാരണമായി വിലയിരുത്തുന്നത്. ഇക്വിറ്റികളിലേക്കുള്ള എഫ്.പി.ഐ വരവ് ആഗസ്റ്റില്‍ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 12,262 കോടി രൂപയിലെത്തിയിരുന്നു. മാര്‍ച്ച് മുതല്‍ […]

Posted inടെക്നോളജി

ഇപ്പോള്‍ വാങ്ങാം, ഐഫോണ്‍ 13 ന് 40,000 രൂപയില്‍ താഴെ!

ഒക്ടോബര്‍ 8 ന് ആരംഭിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിരവധി ഇളവുകളാണ് അവതരിപ്പിക്കുന്നത്. ഐഫോണ്‍ 13 ന്റെ അടിസ്ഥാന വേരിയന്റ് എക്കാലത്തെയും കുറഞ്ഞ വിലയായ 40,000 രൂപയില്‍ താഴെ ലഭ്യമാകും. നിലവില്‍ 128 ജിബി മോഡലിനു ആമസോണില്‍ 52499 രൂപയിലാണ് വില്‍പന നടക്കുന്നത്. ബാങ്ക് കിഴിവ്, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയ്ക്കുശേഷമായിരിക്കും 40000 രൂപയില്‍ താഴെ വിലയില്‍ ലഭിക്കുക. ഐഫോണ്‍ 13, 2021-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് 79,900 രൂപ പ്രാരംഭ വിലയിലാണ്. ഐഫോണ്‍ 13-ന് പുറമെ ഐഫോണ്‍ […]