കങ്കണയുടെ അടുത്തതായി റിലീസാകുന്ന ചിത്രമാണ് തേജസ്. ഒരു എയര്‍ഫോഴ്സ് പൈലറ്റിന്റെ വേഷത്തിലാണ് ഈ ആക്ഷന്‍ ചിത്രത്തില്‍ കങ്കണ എത്തുന്നത്. ഒക്ടോബര്‍ 20 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ‘തേജസ്’. തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റ് വേഷത്തിലാണ് കങ്കണ എത്തുന്നത്. വിമാനം പറത്താന്‍ പോകുന്ന കങ്കണയുടെ കഥാപാത്രമാണ് ടീസറില്‍. ഏയര്ഫോഴ്സ് ഡേയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടും. ആര്എസ്വിപി മൂവീസ് ആണ് തേജസ് നിര്‍മ്മിക്കുന്നത്. ഏതാണ്ട് മൂന്ന് കൊല്ലം മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ചിത്രം കൊവിഡ് പ്രതിസന്ധികളായല്‍ വൈകുകയായിരുന്നു.
കങ്കണ ചിത്രം ‘തേജസ്’ ടീസര്‍
