ഉപഭോക്താക്കള്‍ക്ക് മികച്ച ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സുമായി ധാരണയിലെത്തി. രാജ്യത്തുടനീളമുള്ള 942 എസ്.ഐ.ബി ശാഖകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ ഇതനുസരിച്ച് ലഭിക്കും. ധാരണാ പത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സും ഒപ്പുവച്ചു. സമഗ്ര കവറേജ് വേഗത്തില്‍ ലഭ്യമാക്കി ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും ഈ പങ്കാളിത്തം സഹായകമാകുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. ലൈഫ് അസിസ്റ്റ് അപ്ലിക്കേഷന്‍ വഴിയും വാട്സാപ്പ് വഴിയും 10 ഭാഷകളിലൂടെ വെബ്സൈറ്റിലും കോള്‍ സെന്റര്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ബജാജ് അലയന്‍സ് സേവനങ്ങള്‍ ലഭിക്കും. ഇരു സ്ഥാപനങ്ങളടെയും ഉപഭോക്താക്കള്‍ക്കായി മികച്ച നിക്ഷേപ പദ്ധതികള്‍ ഒരു കുടയ്ക്ക് കീഴിലൊരുക്കാന് പങ്കാളിത്തം സഹായിക്കും.
ഇനി എസ്.ഐ.ബി ശാഖകള്‍ വഴി ലൈഫ് ഇന്‍ഷുറന്‍സും!
