മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിൽ എഡിറ്ററടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്ത നടപടിയിൽ സുപ്രീം കോടതി ഇടപെടൽ തേടി മാധ്യമപ്രവർത്തകർ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കത്തയച്ചു. മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്നതാണ് കത്തിലെ ആവശ്യം. അതോടൊപ്പ ന്യൂസ് ക്ലിക്കിന് എതിരായ നടപടി,വ്യാജ വാർത്തകൾക്ക് എതിരായ നടപടിയുടെ ഭാഗമാണെന്നും രാജ്യത്തിന് എതിരെ ചൈനയുടെ താല്പര്യം നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ ഉള്ള നടപടിയാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സുപ്രീം കോടതി ഇടപെടൽ തേടി മാധ്യമപ്രവർത്തകർ ചീഫ് ജസ്റ്റിസിന് കത്തയച്ചു
