കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേര്‍’ ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തുന്നു. റിലീസിന് മുന്നോടിയായി ആദ്യ ഗാനം പുറത്തിറങ്ങി. ‘കാവല്‍ നോക്കണ കാവിലെ ഭീകര ഭൂതമതേ…’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഉള്ളം കവര്‍ന്നിരിക്കുകയാണ്. സ്വജീവന്‍ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതം പറയുന്ന രക്തരൂക്ഷിതമായ കഥയുമായെത്തുന്ന ‘ചാവേറി’ലെ ചടുലമായ ദൃശ്യങ്ങളുമായാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. ഹരീഷ് മോഹനന് എഴുതിയിരിക്കുന്ന വരികള്‍ക്ക് ജസ്റ്റിന് വര്‍ഗ്ഗീസാണ് ത്രസിപ്പിക്കുന്ന സംഗീതം നല്‍കിയിരിക്കുന്നത്. ഗോവിന്ദ് വസന്ത, ബേബി ജീന്‍, സന്തോഷ് വര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനേയും ആന്റണി വര്‍ഗ്ഗീസിനേയും അര്ജുന് അശോകനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന് ഒരുക്കുന്ന ചിത്രം പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറയുന്ന സിനിമയാണ്.
‘ചാവേര്‍’ ചിത്രത്തിലെ ആദ്യ ഗാനം
