മുതലപ്പൊഴിയിലെ അപകടത്തിൽ മത്സ്യതൊഴിലാളി പുതുക്കുറിച്ചി സ്വദേശി നൗഫൽ മരിച്ചു. ഇന്ന് രാവിലെ വള്ളത്തിലിടിച്ച് നൗഫലിന് പരിക്കേറ്റിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലിമുട്ടിലെ നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നു. അശാസ്ത്രീയ രീതിയിലുള്ള നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് കാണിച്ചാണ് മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചത്.
മുതലപ്പൊഴിയിലെ അപകടത്തിൽ മത്സ്യതൊഴിലാളി മരിച്ചു
