സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. മനുഷ്യബന്ധങ്ങൾ, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങൾക്ക് സാഹിത്യരൂപം നൽകിയ പ്രതിഭ കൂടിയാണ് ജോൺ ഫോസെ. ഡ്രീം ഓഫ് ഒട്ടം, ദി നെയിം തുടങ്ങിയവ അദ്ദേഹം രചിച്ച പ്രധാനപ്പെട്ട നാടകങ്ങളാണ്. ദി അഥർ നെയിം, സെപ്റ്റോളജി തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പ്രധാനപ്പെട്ട പുസ്തകങ്ങൾ.
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്
