സിക്കിമിലെ പ്രളയത്തിൽ ഇതുവരെ 44 പേരാണ് മരിച്ചതെന്നാണ് കണക്കുകൾ. നാലാം ദിവസവും തെരച്ചിൽ തുടരുകയാണ്. ബംഗാൾ അതിർത്തിയിൽനിന്നും 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുവെന്നും അധികൃതർ പറഞ്ഞു. അവശ്യ സാധനങ്ങൾ പോലും ലഭിക്കാതെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.
സിക്കിമിൽ നാലാം ദിവസവും തെരച്ചിൽ ഊർജ്ജിതം
