തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ലെന്ന് പ്രതികരിച്ച് കെ ടി ജലീൽ.കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണെന്നും ജലീല് പറഞ്ഞു.സമസ്തയുടെ മസ്തിഷ്കം മുസ്ലിം ലീഗിനൊപ്പമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ പ്രതികരിച്ചിരുന്നു. തട്ടം വിവാദത്തെ എതിർക്കുകയാണ് ലീഗ് ചെയ്തതെന്നും സമസ്തയ്ക്ക് ഏതെങ്കിലും തരത്തിൽ പരാതി ഉള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്ശത്തിനെതിരെ കെ ടി ജലീല്
