Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോകം മുഴുവൻ ഹമാസിന്റെ കാൽക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ

ഇസ്രായേൽ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹറിന്റെ സന്ദേശം. എന്നാൽ ഹമാസിനെതിരായ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു.കരയിലെ ആക്രമണത്തിലൂടെ ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. ഹമാസ് ഐഎസിനേക്കാൾ മോശമാണെന്നും നെതന്യാഹു ആരോപിച്ചു.

Posted inബിസിനസ്സ്

‘കെ.എസ്.എഫ്.ഇ പവര്‍’ മൊബൈല്‍ ആപ്പ് പുറത്തിറക്കി

കെ.എസ്.എഫ്.ഇയുമായുള്ള സാമ്പത്തിക ഇടപാടുകളും മറ്റ് ദൈനംദിന ആവശ്യങ്ങളും ഇനി ഞൊടിയിടയില്‍ നടത്താം. ‘കെ.എസ്.എഫ്.ഇ പവര്‍’ എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കിയതോടെയാണിത്. ചിട്ടി ഉടമകള്‍ക്ക് യൂസര്‍നെയിമും പാസ് വേഡും നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യാം. ചിട്ടി മാസത്തവണകള്‍ അടയ്ക്കാനും ചിട്ടി വിളിക്കാന്‍ ശാഖാ മാനേജരെ ചുമതലപ്പെടുത്തുന്ന അനുമതിപത്രം നല്‍കാനും സ്വന്തം അക്കൗണ്ട് വിവരം പരിശോധിക്കാനും ആപ്പ് വഴി എളുപ്പം സാധിക്കും. ചിട്ടി വിളിച്ചെടുക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാനും പുതിയ ചിട്ടിയില്‍ ചേരാനുമുള്ള സൗകര്യങ്ങള്‍ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. മാസത്തവണ കണക്കുകൂട്ടാന്‍ കാല്‍ക്കുലേറ്ററും […]

Posted inബിസിനസ്സ്

ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ദ്ധന

പ്രാദേശിക ഓഹരികളില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഫലമായി ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം സെപ്തംബറില്‍ 26 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം ഇത് മൊത്തം 12.97 കോടിയിലെത്തിയതായാണ് എന്‍.എസ്.ഡി.എല്‍, സി.ഡി.എസ്.എല്‍ എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 30.6 ലക്ഷത്തിലധികം ഡിമാറ്റ് അക്കൗണ്ടുകളാണ് സെപ്തംബറില്‍ തുറന്നത്. ഇത് ആഗസ്റ്റിലെ 31 ലക്ഷത്തില്‍ നിന്ന് അല്‍പ്പം കുറവാണെങ്കിലും തുടര്‍ച്ചയായ രണ്ടാം മാസവും പുതിയ അക്കൗണ്ടുകള്‍ 30 ലക്ഷം കവിഞ്ഞു. ജൂലായ് മുതല്‍ ധാരാളം ഐപിഒകള്‍ നല്ല പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. 14 […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണ്ണമായി വിച്ഛേദിച്ചതിനെ തുടർന്ന് ഗാസയിലെ പവർ സ്റ്റേഷൻ അടച്ചു പൂട്ടി. എന്നാൽ ഗാസയിലെ പൊതുജനങ്ങൾക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ അനുവദിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു. ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന ഗാസയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഇനിയും കരയുദ്ധം ആരംഭിച്ചിട്ടില്ല.ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ […]

Posted inടെക്നോളജി

കിടിലന്‍ ഫീച്ചറുകളുമായി ഓപ്പോ എ78

സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ കിടിലന്‍ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിക്കുന്ന ബ്രാന്‍ഡാണ് ഓപ്പോ. സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓപ്പോയുടെ മികച്ച ഹാന്‍സെറ്റുകളില്‍ ഒന്നാണ് ഓപ്പോ എ78. ഡിസൈനിലും, കിടിലന്‍ ഫീച്ചറുകളോടെയുമാണ് ഓപ്പോ എ78 എത്തിയിരിക്കുന്നത്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി35 പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 8 ജിബി റാം […]

Posted inവിനോദം

തൃഷ നായികയായ ചിത്രം ‘ദ റോഡ്’ സ്‌നീക്ക് പീക്ക്

തൃഷ നായികയായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ദ റോഡ്’. തൃഷ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണിത്. ഒരു പ്രതികാര കഥയുമായുള്ള ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ വിജയത്തിന് ശേഷം നടി തൃഷ നായികയായി എത്തിയ പുതിയ ചിത്രമായ ദ റോഡിന്റെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകന്‍ അരുണ്‍ വസീഗന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് ആഹാ തമിഴിനാണ് എന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും എപ്പോഴായിരിക്കും സ്ട്രീമിംഗ് എന്ന് അറിയിച്ചിട്ടില്ല. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം […]

Posted inവിനോദം

സിബിഐ സീരിസിന്റെ ആറാം ഭാഗം പ്രഖ്യാപിച്ച് കെ മധു

സിബിഐ സീരിസിന്റെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ കെ മധു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സീരീസ് ആണ് സിബിഐ സിനിമ. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത അഞ്ച് സിനിമകളാണ് ഈ സീരിസില്‍ ഇതുവരെ എത്തിയത്. 1988ല്‍ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ആയിരുന്നു ഈ സീരിസിലെ ആദ്യ സിനിമ. ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നിവയാണ് ആദ്യ നാല് ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് സീരിസിലെ അഞ്ചാമത്തെ ചിത്രമായ […]

Posted inഓട്ടോമോട്ടീവ്

സിഎന്‍ജി കാറുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നു

രാജ്യത്ത് സിഎന്‍ജി കാറുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ സിഎന്‍ജി കാറുകളുടെ വില്‍പ്പന 36 ശതമാനം ഉയര്‍ന്ന് 2.91 ലക്ഷം യൂണിറ്റായിട്ടുണ്ട്. രണ്ടാം പകുതിയിലും ശക്തമായ വില്‍പ്പന തുടരുകയാണെങ്കില്‍, മൊത്ത വില്‍പ്പന 5 ലക്ഷം കവിയുമെന്നാണ് വിലയിരുത്തല്‍. പെട്രോളിന്റെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ മിക്ക ആളുകളും ബദല്‍ മാര്‍ഗ്ഗം എന്ന നിലയില്‍ സിഎന്‍ജി കാറുകള്‍ വാങ്ങാന്‍ ആരംഭിച്ചതോടെയാണ് ഡിമാന്‍ഡ് ഉയര്‍ന്നത്. പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎന്‍ജിക്ക് […]

Posted inപുസ്തകങ്ങൾ

ഘടികാരം

ആധുനികോത്തര മലയാളകഥയെ പച്ചമണ്ണിനോടും വയല്‍ച്ചളിയോടും സാധാരണ മനുഷ്യന്റെ ജീവിത നിശ്വാസത്തോടും അടുപ്പിച്ചു നിര്‍ത്തിയ അേശാകന്‍ ചരുവിലിന്റെ പതിനഞ്ച് കഥകള്‍. അശോകന്‍ ചരുവിലിന്റെ വ്യക്തി-രാഷ്ട്രീയ-സാഹിത്യ- ജീവിതത്തെ മുന്‍നിര്‍ത്തി ടി.എം. രാമചന്ദ്രന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി നടത്തിയ ദീര്‍ഘസംഭാഷണം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ‘ഘടികാരം’. അശോകന്‍ ചരുവില്‍. ഐ ബുക്‌സ്. വില 228 രൂപ.  

Posted inആരോഗ്യം

എ സി റൂമുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സന്ധിവേദന കൂടുതല്‍

പ്രായമായവരില്‍ സന്ധിവേദന ഒരു സാധാരണ കാര്യമാണ്. എന്നാല്‍ തിരക്കേറിയ ഇക്കാലത്ത് പ്രായമായവരേക്കാള്‍ അധികമായി ചെറുപ്പക്കാരിലും സന്ധിവേദന എന്ന ആരോഗ്യപ്രശ്നം കണ്ടുവരാറുണ്ട്. കാല്‍മുട്ടിനും, കൈമുട്ടിനും കയ്യുടെ കുഴയ്ക്കുമെല്ലാം ഇത്തരത്തില്‍ വേദന വരും. വൈറ്റമിന്‍ ഡിയുടെ അഭാവമാണ് സന്ധിവേദനയുടെ ഒരു പ്രധാന കാരണം. എല്ലുകള്‍ക്ക് ബലം നല്‍കുന്നത് വിറ്റാമിന്‍ ഡി ആണ്. എന്നാല്‍ ജീവിതശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ വൈറ്റമിന്‍ ഡിയുടെ അഭാവം നികത്താനാകും. ഒപ്പം സന്ധിവേദനയേയും ചെറുക്കാം. പ്രധാനമായും സൂര്യപ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുന്നത്. […]