Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർശന നടപടിയുമായി ആർബിഐ

ആർബിഐ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. ഒരു എൻബിഎഫ്‌സിക്കും റിസർവ് ബാങ്ക് പിഴ ചുമത്തിയിട്ടുണ്ട്. അണ്ണാസാഹെബ് മഗർ സഹകാരി ബാങ്ക് ലിമിറ്റഡ്, ദി ജവഹർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജനതാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഫിൻക്വസ്റ്റ് ഫിനാൻഷ്യൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 13

*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഭാഗത്തു നിന്നും തെക്കന്‍ ഭാഗത്തേക്ക് മാറാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രായേലിന്റെ മുന്നറിയിപ്പ്. 10 ലക്ഷത്തിലധികം ആളുകളാണ് ഗാസയില്‍ ജീവിക്കുന്നത്. ഇത്രയും ആളുകളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടി അപ്രായോഗികമാണെന്നും നടപടി വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി. ◾കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമായ ഓപ്പറേഷന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കട്ടമരത്തൊഴിലാളികളുടെ നഷ്ടപരിഹാരം കൂട്ടി

വിഴിഞ്ഞം തുറമുഖത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനായി സർക്കാർ തയ്യാറെടുക്കുമ്പോഴാണ് ലത്തീൻ അതിരൂപത കടുത്ത എതിർപ്പ് ഉയർത്തുന്നത്. സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ പ്രധാന വാഗ്ദാനങ്ങൾ പാലിക്കാത്തതിലാണ് അമർഷം. ഇതേതുടർന്ന് ജോലി നഷ്ടപ്പെടുന്ന കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ട പരിഹാരം കൂട്ടി സർക്കാർ ഉത്തരവിറക്കി. ഒരാൾക്ക് 4.22 ലക്ഷം രൂപ വീതം നൽകുമെന്നാണ് ഉത്തരവ്. നേരത്തെ ഒരാൾക്ക് 82440 രൂപയായിരുന്നു വാഗ്ദാനം. വിഴിഞ്ഞം ഇടവക പ്രതിനിധികളുമായി ചർച്ച നടത്തിയ സജി ചെറിയാൻ, വാഗ്ദാനങ്ങൾ ഉടൻ പാലിക്കുമെന്ന് അറിയിച്ചിരുന്നു.

Posted inബിസിനസ്സ്

സെപ്റ്റംബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം കുത്തനെ കുറഞ്ഞു

രാജ്യത്ത് സെപ്റ്റംബറില്‍ ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം കുത്തനെ കുറഞ്ഞു. ഓഗസ്റ്റിലെ 6.83 ശതമാനത്തില്‍ നിന്ന് 5.02 ശതമാനമായാണ് കുറഞ്ഞത്. ജൂലൈയില്‍ ഇത് 7.44 ശതമാനമായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വിലനിലവാരം ഓഗസ്റ്റിലെ 9.94 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 6.56 ശതമാനത്തിലേക്ക് താഴ്ന്നത് നേട്ടമായി. പച്ചക്കറി, ധാന്യം, ഇന്ധനം എന്നിവയുടെ വിലനിലവാരം താഴ്ന്നതും ഗുണം ചെയ്തു. രാജ്യത്ത് നഗരങ്ങളില്‍ 4.65 ശതമാനവും ഗ്രാമങ്ങളില്‍ 5.33 ശതമാനവുമാണ് കഴിഞ്ഞമാസം പണപ്പെരുപ്പമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. പ്രധാനമായും റീട്ടെയില്‍ […]

Posted inബിസിനസ്സ്

ഫോബ്സ് പട്ടികയിലെ ഏറ്റവും സമ്പന്ന ജുവലറര്‍ ജോയ് ആലുക്കാസ്

ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും സമ്പന്ന ജുവലറര്‍ ജോയ് ആലുക്കാസ്. കഴിഞ്ഞ വര്‍ഷത്തെ 69-ാം സ്ഥാനത്തു നിന്ന് 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇത്തവണ ജോയ് ആലുക്കാസ് 50-ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 4.4 ബില്ല്യണ്‍ ഡോളര്‍ ആസ്തിയാണ് നിലവില്‍ ജോയ് ആലുക്കാസിനുള്ളത്. സംരംഭകത്വ മികവോടെയും ദീര്‍ഘവീക്ഷണത്തോടെയുമുള്ള ജോയ് ആലുക്കാസിന്റെ നേതൃത്വപാടവങ്ങളിലൂടെ ഇന്ത്യയിലെ ജ്വല്ലറി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. മള്‍ട്ടിപ്പിള്‍- സ്റ്റോര്‍ റീട്ടെയില്‍, ഓര്‍ഗനൈസ്ഡ് റീട്ടെയിലിംഗ് ഓപ്പറേഷന്‍, ലാര്‍ജ് ഫോര്‍മാറ്റ് സ്റ്റോറുകള്‍ തുടങ്ങിയ നൂതനമായ […]

Posted inടെക്നോളജി

‘എഐ’ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി ‘എഐ’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ നിരവധി കമ്പനികള്‍ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മെറ്റയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്സ്ആപ്പില്‍ പുതിയ എഐ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിട്ടത്. ഓപ്പണ്‍ എഐയുടെ DALL-E അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ ജനറേറ്റീവ് […]

Posted inവിനോദം

വിക്കി കൗശല്‍ നായകനായ ചിത്രം ‘സാം ബഹദുര്‍’ ടീസര്‍

വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രം ‘സാം ബഹദുര്‍’ വിസ്മയിപ്പിക്കുന്ന ഒന്നായിരിക്കും എന്ന് വ്യക്തമാകുന്നു. വിക്കി കൗശലിന്റെ സാം ബഹദുര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. അമ്പരപ്പിക്കുന്ന മേയ്‌ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ ഇന്ത്യയെ പക്കിസ്ഥാന് എതിരെ വിജയത്തിലേക്ക് നയിച്ചത് മനേക് […]

Posted inവിനോദം

മുകേഷിന്റെ മുന്നൂറാം ചിത്രം ‘ഫിലിപ്‌സ്’ ടീസര്‍

മലയാളികളുടെ പ്രിയ നടന്‍ മുകേഷിന്റെ മുന്നൂറാമത് ചിത്രമായ ‘ഫിലിപ്‌സി’ന്റെ രസകരമായ ടീസര്‍ പുറത്തിറങ്ങി. മുകേഷിനൊപ്പം ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘ഫിലിപ്‌സ്’ നവംബറില്‍ തീയറ്ററുകളില്‍ എത്തും. മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രഡും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ അവസാന ചിത്രം കൂടിയാണിത്. ശ്രീധന്യ, അജിത് കോശി, അന്‍ഷാ മോഹന്‍, ചാര്‍ലി, സച്ചിന്‍ നാച്ചി എന്നിവരും […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ല്യുവിന്റെ പുതിയ മിനി ഷാഡോ എഡിഷന്‍

49 ലക്ഷം രൂപ എക്സ് ഷോറൂം വിലയില്‍ ബിഎംഡബ്ല്യു പുതിയ മിനി ഷാഡോ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചെന്നൈ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന പുതിയ മിനി ഷാഡോ പതിപ്പ് പെട്രോളില്‍ ലഭ്യമാണ്. ഇത് കണ്‍ട്രിമാന്‍ കൂപ്പര്‍ ട ഖഇണ ഇന്‍സ്പയേര്‍ഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വാഹനത്തിന്റെ 24 യൂണിറ്റുകള്‍ മാത്രമേ ലഭ്യമാകൂ. മിനി ഷാഡോ പതിപ്പിന് കരുത്തേകുന്നത് 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ ട്വിന്‍പവര്‍ ടര്‍ബോ എഞ്ചിനാണ്, അത് 5000-6000 ആര്‍പിഎമ്മില്‍ 178 ബിഎച്പി കരുത്തും 1,350-4,600 […]

Posted inപുസ്തകങ്ങൾ

സിറിഞ്ചിന്‍ തുമ്പിലെ ഓര്‍മ്മത്തുള്ളികള്‍

വയറ്റാട്ടികള്‍ തുടക്കമിട്ട നേഴ്സിംഗിന്റെ ആധുനിക മാലാഖമാര്‍ ദീക്ഷിക്കുന്ന അനുഷ്ഠാനത്തിന്റെ മഹത്വം പ്രവാസ ജീവിതത്തിന്റെ അനുഭവസാക്ഷ്യത്തില്‍ തങ്കലിപികളില്‍ കോര്‍ത്തിടുന്ന രചനയാണ് ഇത്. മരുഭൂമികളില്‍ ഉഷ്ണക്കാറ്റിലും കെടാതെ നില്‍ക്കുന്നത് തൂവെള്ളയുടെ വിശുദ്ധിയും മാനവിക സ്‌നേഹമെന്ന കെടാതിരിയുമാണെന്ന് ഓര്‍മിപ്പിക്കുന്ന ഒരു കൃതി. രചനയുടെ ഭാവതീവ്രതയില്‍ വായനയുടെ വീഥിയില്‍ മുല്ലപ്പൂക്കള്‍ വിതറുന്ന അപൂര്‍വമായ രചന. ‘സിറിഞ്ചിന്‍ തുമ്പിലെ ഓര്‍മ്മത്തുള്ളികള്‍’. മഞ്ജു ഏലിയാസ്. കൈരളി ബുക്‌സ്. വില 199 രൂപ.