വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനായി സർക്കാർ തയ്യാറെടുക്കുമ്പോഴാണ് ലത്തീൻ അതിരൂപത കടുത്ത എതിർപ്പ് ഉയർത്തുന്നത്. സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ പ്രധാന വാഗ്ദാനങ്ങൾ പാലിക്കാത്തതിലാണ് അമർഷം. ഇതേതുടർന്ന് ജോലി നഷ്ടപ്പെടുന്ന കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ട പരിഹാരം കൂട്ടി സർക്കാർ ഉത്തരവിറക്കി. ഒരാൾക്ക് 4.22 ലക്ഷം രൂപ വീതം നൽകുമെന്നാണ് ഉത്തരവ്. നേരത്തെ ഒരാൾക്ക് 82440 രൂപയായിരുന്നു വാഗ്ദാനം. വിഴിഞ്ഞം ഇടവക പ്രതിനിധികളുമായി ചർച്ച നടത്തിയ സജി ചെറിയാൻ, വാഗ്ദാനങ്ങൾ ഉടൻ പാലിക്കുമെന്ന് അറിയിച്ചിരുന്നു.
കട്ടമരത്തൊഴിലാളികളുടെ നഷ്ടപരിഹാരം കൂട്ടി
