ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം തുടരുന്നു.ഏക വൈദ്യുതി നിലയം പ്രവര്‍ത്തനം നിലച്ചതോടെ പ്രദേശം പൂര്‍ണമായി ഇരുട്ടിലാണ്. ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നീക്കങ്ങളും സജീവമായി. ഇന്നുപുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ ഒരുമണിക്കൂറിനിടെ 51 പേര് കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. ഒട്ടേറെ കെട്ടിടങ്ങളും തകര്‍ന്നു. ഗാസയില്‍ ഹമാസിന്റെ ഭൂഗര്‍ഭ ടണലുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഹമാസിന്റെ ഭൂഗര്‍ഭ ടണലുകള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍
