സ്വീഡിഷ് ആഡംബര വാഹന ബ്രാന്‍ഡായ വോള്‍വോ സി40 റീചാര്‍ജ് കൂപ്പെ എസ്യുവിയുടെ ഇന്ത്യയില്‍ വില വര്‍ദ്ധിപ്പിച്ചു. കാറിന്റെ വില ഇപ്പോള്‍ ആരംഭിക്കുന്നത് 62.95 ലക്ഷം രൂപയിലാണ് (എക്സ്-ഷോറൂം, ഡല്‍ഹി). അതായത് എസ്യുവിക്ക് 1.7 ലക്ഷം രൂപയുടെ വിലവര്‍ദ്ധനയുണ്ടായി. 61.25 ലക്ഷം രൂപയ്ക്കാണ് വോള്‍വോ സി40 റീചാര്‍ജ് രാജ്യത്ത് അവതരിപ്പിച്ചത്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 100 ലേറെ ബുക്കിംഗുകള്‍ ലഭിച്ചതായി കമ്പനി അവകാശപ്പെട്ടു. വോള്‍വോ സി40 റീചാര്‍ജ് ഇങഅ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് 408എച്പി പവറും 660 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ലഭിക്കുന്നു. മണിക്കൂറില്‍ 180 കിലോമീറ്ററാണ് കാറിന് കൈവരിക്കാന്‍ കഴിയുന്ന ഉയര്‍ന്ന വേഗത. ബ്ലൂ സ്റ്റോണ്‍, ഫ്യൂഷന്‍ റെഡ്, തണ്ടര്‍ ഗ്രേ, സേജ് ഗ്രീന്‍, ക്രിസ്റ്റല്‍ വൈറ്റ് തുടങ്ങി എട്ട് വ്യത്യസ്ത നിറങ്ങളില്‍ വോള്‍വോ സി40 റീചാര്‍ജ് ലഭ്യമാകും.
വോള്‍വോ സി40 റീചാര്‍ജ് കൂപ്പെയുടെ വില വര്‍ദ്ധിപ്പിച്ചു
