Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇസ്രയേലില്‍ നിന്നും രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി

ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. പുലര്‍ച്ചെ ഒന്നരയോടെ മൂന്നാം വിമാനവും രാവിലെ 8 മണിയോടെ നാലാം വിമാനവും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. ആദ്യത്തെ വിമാനത്തിൽ 18 മലയാളികൾ ഉൾപ്പെടെ 198 പേരുണ്ട്. 18 മലയാളികളിൽ 14 പേരും വിദ്യാർഥികളാണ്. രണ്ടാമത്തെ വിമാനത്തിൽ ആകെ 274 പേരാണുള്ളത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 919 ഇന്ത്യക്കാർ മടങ്ങിയെത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏത് അക്രമസംഭവത്തെയും പാര്‍ട്ടി അപലപിക്കുന്നുവെന്ന് സീതാറാം യച്ചൂരി

ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും,ഹമാസ് ഭീകരസംഘടനയാണോ എന്ന തര്‍ക്കത്തില്‍ കാര്യമില്ലെന്നും ഏത് അക്രമസംഭവത്തെയും പാര്‍ട്ടി അപലപിക്കുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇസ്രയേലിനെ ഏകപക്ഷീയമായി പിന്തുണച്ച പ്രധാനമന്ത്രിയുടെ നിലപാട് ഇന്ത്യയുടെ നയത്തിന് വിരുദ്ധമാണ്. എന്നാൽ പലസ്തീന്‍റെ പരമാധികാരം അംഗീകരിക്കുന്ന നയം തന്നെയാണ് തുടരുന്നതെന്ന് വിദേശകാര്യമന്ത്രാലയം പിന്നീട് വിശദീകരിച്ചു.    

Posted inGeneral

ഏത് അക്രമസംഭവത്തെയും പാര്‍ട്ടി അപലപിക്കുന്നുവെന്ന് സീതാറാം യച്ചൂരി

ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും,ഹമാസ് ഭീകരസംഘടനയാണോ എന്ന തര്‍ക്കത്തില്‍ കാര്യമില്ലെന്നും ഏത് അക്രമസംഭവത്തെയും പാര്‍ട്ടി അപലപിക്കുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇസ്രയേലിനെ ഏകപക്ഷീയമായി പിന്തുണച്ച പ്രധാനമന്ത്രിയുടെ നിലപാട് ഇന്ത്യയുടെ നയത്തിന് വിരുദ്ധമാണ്. എന്നാൽ പലസ്തീന്‍റെ പരമാധികാരം അംഗീകരിക്കുന്ന നയം തന്നെയാണ് തുടരുന്നതെന്ന് വിദേശകാര്യമന്ത്രാലയം പിന്നീട് വിശദീകരിച്ചു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ ഡ്രോണ്‍ കണ്ടെത്തി

ഫിറോസ്പൂര്‍ അതിര്‍ത്തിക്ക് സമീപത്തെ ഛക് ബാങ്കെ വാല ഗ്രാമത്തില്‍ ശനിയാഴ്ച നെല്‍പാടത്തു നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഡിജെഐ മാട്രിസ് 300 ആര്‍ടികെ വിഭാഗത്തില്‍ പെടുന്ന ക്വാഡ്കോപ്റ്റര്‍ ഡ്രോണാണ് കണ്ടെത്തിയത്. നേരത്തെ ഈ മാസം ആദ്യത്തില്‍ അമൃതസറില്‍ നിന്നും മറ്റൊരു പാകിസ്ഥാനി ഡ്രോണും കണ്ടെത്തിയിരുന്നു.അതിര്‍ത്തി രക്ഷാ സേനയാണ് ഡ്രോണ്‍ കണ്ടെത്തിയതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സംഭവത്തില്‍ ബി.എസ്.എഫ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മധ്യപ്രദേശില്‍ 144 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 30 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കനത്തമഴയിൽ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി

കനത്തമഴയിൽ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി.നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി.തീരമേഖലകളിലും വെളളം കയറി ജനങ്ങൾ ദുരിതത്തിലാണ്. കനത്ത മഴയിൽ വാഴച്ചാൽ മലക്കപ്പാറ റോഡിലും മണ്ണിടിഞ്ഞു. ഇന്നലെ രാത്രിയാണ് റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞത്. ഇതിനെ തുടർന്ന് മലക്കപ്പാറ റേഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അതിരപ്പിള്ളിയില്‍ നിന്നും 37 കിലോമീറ്റര്‍ തമിഴ്‌നാട് അതിര്‍ത്തി റൂട്ടില്‍ ഷോളയാര്‍ പവര്‍ഹൗസ് അമ്പലപ്പാറ ഭാഗത്ത് പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സൈനിക നീക്കങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ചര്‍ച്ച നടത്തി.ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും ഇസ്രയേലിന്‍റെ തുടർ സൈനിക നീക്കങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും ഇസ്രായേലിനെ അമേരിക്ക ഓർമ്മപ്പെടുത്തി, അതോടൊപ്പം നിരപരാധികളായ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, ചികിത്സ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ യു.എന്നുമായും മറ്റു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ജോ ബൈഡന്‍ അറിയിച്ചു.  

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 15

*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഗാസക്കെതിരെ ത്രിതല ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചും വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിച്ചും ഇസ്രയേല്‍. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. സൈനിക നടപടി പൂര്‍ത്തിയാകുമ്പോള്‍ ഗാസയുടെ വിസ്തൃതി കുറയുമെന്നും ഇസ്രയേലിന്റെ സുരക്ഷയ്ക്കായി ഗാസ അതിര്‍ത്തിയില്‍ സംരക്ഷിത മേഖല തീര്‍ക്കുമെന്നും അവിടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഇസ്രയേല്‍ മന്ത്രി ഗിഡിയോണ്‍ സാര്‍ വ്യക്തമാക്കി. […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാണ്ടർ അലി ഖാദിയെ വധിച്ചതായി ഇസ്രയേൽ. ഹമാസ് ഉന്നതൻ മിലിട്ടറി കമാൻഡർ അബു മുറാദിനെയും വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായും ഇസ്രയേൽ അറിയിച്ചു. ഓപ്പറേഷൻ അജയ് യുടെ ഭാ​ഗമായി രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യക്കാരുമായി ഇസ്രയേലിൽ നിന്ന് പുറപ്പെടും. ഇസ്രയേലിൽ നിന്ന് തിരികെ എത്തുന്ന ഇന്ത്യക്കാരിൽ മലയാളികളുമുണ്ട്.ഓപ്പറേഷൻ അജയ് യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ കേരളത്തില്‍ നിന്നുളള ഏഴു പേരില്‍ അഞ്ച് പേര്‍ നാട്ടില്‍ തിരിച്ചെത്തി. […]