നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻ കുട്ടിയും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനുമുൾപ്പെടെ ഏഴു പ്രതികൾ വിചാരണനടപടികളുടെ ഭാഗമായി തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായി. തുടരന്വേഷണത്തിൽ അപാകതകളുണ്ടെന്നും, പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സമർപ്പിച്ച പുതിയ രേഖകള്‍ കൈമാറിയില്ലെന്നും പ്രതികളായ എൽഡിഎഫ് നേതാക്കള്‍ കോടതിയിൽ പറഞ്ഞു.വിചാരണ തീയതി നിശ്ചയിക്കാൻ കേസ് ഡിസംബർ ഒന്നിന് പരിഗണിക്കും.
നിയമസഭ കയ്യാങ്കളി കേസിൽ നടത്തിയ തുടരന്വേഷണം അപൂർണമാണെന്ന് പ്രതികൾ
