ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗമായി ഓപ്പോയുടെ മടക്കാവുന്ന സ്മാര്‍ട്ട്ഫോണായ ഓപ്പോ ഫൈന്‍ഡ് എന്‍3 ഫ്ലിപ്. ഓപ്പോ ഫൈന്‍ഡ് എന്‍3 ഫ്ലിപ് സ്മാര്‍ട്ട്ഫോണില്‍ 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് മെയിന്‍ ഡിസ്പ്ലേയാണ് ഉള്ളത്. ഇതിനോടൊപ്പം 1080×2520 പിക്സല്‍ ക്രിസ്റ്റല്‍ ക്ലിയര്‍ റെസലൂഷനും ഉണ്ട്. അമോലെഡ് സ്ക്രീനിന് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റാണ് നല്‍കിയിരിക്കുന്നത്. അതേസമയം, ഫോണ്‍ മടക്കിയാല്‍ പുറത്തുകാണുന്ന ഭാഗം 382×720 പിക്സല്‍ റെസലൂഷനോട് കൂടിയ 3.26 ഇഞ്ച് ഡിസ്പ്ലേയാണ്. ഒക്ട കോര്‍ മീഡിയടെക് ഡെമന്‍സിറ്റി 9200 ചിപ്സെറ്റിന്റെ കരുത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് 13-നാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 44വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,300 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസില്‍ ഓപ്പോ നല്‍കിയിരിക്കുന്നത്. ഓപ്പോ ഫൈന്‍ഡ് എന്‍3 ഫ്ലിപ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ഒരു സ്റ്റോറേജ് വേരിയന്റില്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 12 ജിബി റാം പ്ലസ് 256 ജിബി സ്റ്റോറേജാണ് ഈ ഡിവൈസില്‍ ഉള്ളത്. ഈ വേരിയന്റിന് 94,999 രൂപയാണ് വില. ഓപ്പോ ഫൈന്‍ഡ് എന്‍3 ഫ്ലിപ്പിന്റെ ഔദ്യോഗിക വില്‍പ്പന ഒക്ടോബര്‍ 22 മുതലാണ് ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഓപ്പോയുടെ വെബ്സൈറ്റില്‍ നിന്ന് പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
ഓപ്പോയുടെ മടക്കാവുന്ന ഫോണ്‍ ഇന്ത്യയിലെത്തി
