ഹീറോ മോട്ടോകോര്‍പ്പ് ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തുടനീളം ഹാര്‍ലി-ഡേവിഡ്സണ് എക്സ്440 മോട്ടോര്‍സൈക്കിളിന്റെ വിതരണം ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാര്‍ലി-ഡേവിഡ്സണും തിരഞ്ഞെടുത്ത ഹീറോ മോട്ടോകോര്‍പ് ഔട്ട്ലെറ്റുകളും ഉള്‍പ്പെടെ 100 ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിളുകളുടെ മെഗാ ഡെലിവറി നടത്തി. രാജസ്ഥാനിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ നിര്‍മ്മാണ കേന്ദ്രത്തിലാണ് പുതിയ ഹാര്‍ലി-ഡേവിഡ്സണ് എക്സ്440 നിര്‍മ്മിക്കുന്നത്. 2023 ജൂലൈയില്‍ അനാച്ഛാദനം ചെയ്തതിനുശേഷം, ഒരു മാസത്തിനുള്ളില്‍ 25,000-ത്തിലധികം ബുക്കിംഗുകള്‍ എക്സ്440 ന് ലഭിച്ചു. 100 ഡീലര്‍ഷിപ്പുകളിലായി രണ്ട് ദിവസത്തിനുള്ളില്‍ 1000 മോട്ടോര്‍സൈക്കിളുകള്‍ കമ്പനി വിതരണം ചെയ്തു. പുതിയ ഹാര്‍ലി മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 2.39 ലക്ഷം രൂപ, 2.59 ലക്ഷം രൂപ, 2. 79 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില.
ഹാര്‍ലി-ഡേവിഡ്സണ് എക്സ്440 വിതരണം തുടങ്ങി
