കോട്ടയം പാലാ നഗരസഭയിലെ ഒരു വിഭാഗം കൗൺസിലർമാർ കഴിഞ്ഞ മാസം നടത്തിയ ഹൗസ് ബോട്ട് യാത്രയ്ക്കിടെ കൗൺസിലർമാർ ഉൾപ്പെടെയുളളവർ പണം വച്ച് പകിട കളിക്കുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് തുടക്കമായത്. പകിട കളിയുടെ കാര്യത്തിൽ ചെയർപേഴ്സൺ വിശദീകരണം നൽകണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടതോടെയാണ് കൗൺസിൽ യോഗത്തിൽ ബഹളമായത്. ഇതേതുടർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം മുണ്ടായി. കൗൺസിൽ ഹാളിന് മുന്നിൽ പകിട കളിച്ച് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു.
സഹകരണ മേഖലയിലെ അഴിമതി വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇപി ജയരാജൻ
സഹകരണ മേഖലയിലെ അഴിമതി വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ.ഒരു സഹകരണ സംഘം തെറ്റ് ചെയ്താൽ അത് അവിടെ പരിഹരിക്കണമെന്നും,ആരെങ്കിലും ഒരാൾ ചെയ്യുന്ന തെറ്റിന് സഹകരണ മേഖലയാകെ വിലകൊടുക്കേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കർണാടകയിലോ ആന്ധ്രയിലോ മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കളെ കീഴ്‌പ്പെടുത്തുന്നത് പോലെ കേരളത്തിലെ ഇടതുപക്ഷത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജൻസിയും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി പൊലീസിന് സുപ്രീം കോടതി നോട്ടീസ്
നിരവധി അന്വേഷണ ഏജന്‍സികള്‍ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നതിനിടെയാണ് ഹര്‍ജിയില്‍ ദില്ലി പൊലീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ രണ്ട് ഹര്‍ജികള്‍ പരിഗണിച്ചപ്പോൾ വിഷയത്തില്‍ ദില്ലി പൊലീസിന്‍റെ വിശദീകരണം ആവശ്യമാണെന്ന് ചൂണ്ടികാണിച്ചാണ് മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി നോട്ടീസ് നല്‍കിയത്.
ഉത്തരമില്ലാതെ സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം ഐജിഎസ്ടി വിഹിതം അടച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കാത്തത്. സി.എം.ആര്‍.എല്‍ കമ്പനിയില്‍നിന്ന് ലഭിച്ച 1.72 കോടിക്ക് നികുതി അടച്ചോ എന്ന ചോദ്യത്തിന് സ്വകാര്യവ്യക്തിയുടെ നികുതി വിവരം വിവരാവകാശ നിയമപരിധിയില്‍ വരില്ലെന്ന മറുപടിയാണ് ലഭിച്ചത്.വീണ വിജയന്‍റെ സ്ഥാപനം സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ തുകയുടെ ഐജിഎസ്ടി അടച്ചില്ലെന്ന് മാത്യു കുഴൽനാടന്‍ എംഎല്‍എ യും പരാതി നൽകിയിരുന്നു.
മധ്യാഹ്ന വാര്‍ത്തകള്‍
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനുള്ള ക്രെയിനുമായി എത്തിയ ചൈനീസ് കപ്പലിലെ ക്രെയിന്‍ ഒരാഴ്ചയായിട്ടും ഇറക്കാനായില്ല. ഉചിത സ്ഥാനത്തു കപ്പല്‍ അടുപ്പിച്ച് ക്രെയിന്‍ ഇറക്കാന്‍ വിദഗ്ധരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍നിന്ന് തുറമുഖത്ത് ഇറങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണു കാരണം. കപ്പല്‍ എത്തി ആദ്യ മൂന്നു ദിവസം സംസ്ഥാന സര്‍ക്കാര്‍ കപ്പലിനു സ്വീകരണം നല്‍കാനായി ക്രെയിന്‍ ഇറക്കുന്നതു മാറ്റിവയ്പിച്ചിരുന്നു. ഗോതമ്പ് ക്വിന്റലിന് 150 രൂപ വര്‍ധിപ്പിച്ചു. ഗോതമ്പ് അടക്കം ആറ് ശീതകാല വിള വിളകളുടെ താങ്ങുവിലയാണു കേന്ദ്രസര്‍ക്കാര്‍ […]
തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ അറസ്റ്റിൽ
2015 ലാണ് തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അർബൻ സഹകരണ ബാങ്കിന്റെ മഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ പിൻവലിക്കാൻ അപേക്ഷ നൽകിയെങ്കിലും ജീവനക്കാർ പണം തിരികെ നൽകാതിരുന്നതിനെ തുടർന്നുണ്ടായ. അന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയെന്ന് അറിയുന്നത്. ഇതേ തുടർന്ന് ഒളിവിൽ പോയ മുൻ മാനേജർ പ്രീത ഹരിദാസിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്നാറിൽ കയ്യേറ്റമൊഴിപ്പിക്കാൻ ദൗത്യ സംഘമെത്തി
മൂന്നാറിൽ കയ്യേറ്റമൊഴിപ്പിക്കാൻ ദൗത്യ സംഘമെത്തി.ആനയിറങ്കൽ മേഖലയിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്.ഉടുമ്പൻചോല തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. അടിമാലി സ്വദേശിയുടെ അഞ്ചേക്കർ 20 സെന്റാണ് ഒഴിപ്പിക്കുന്നത്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. കയ്യേറ്റ ഭൂമിയില്‍ ദൗത്യസംഘം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.
റഫ അതിർത്തി തുറക്കുമെന്ന് ഈജിപ്ത്
റഫ അതിർത്തി തുറക്കുമെന്ന് ഈജിപ്ത്. അവശ്യ വസ്തുക്കളുമായി എത്തുന്ന ട്രക്കുകൾ 20 എണ്ണം വീതം ദിവസവും ഗാസയിലേക്ക് പോകാൻ അനുവദിക്കും. ഇക്കാര്യത്തില്‍ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അഭിനന്ദിച്ചു. ഈജിപ്ത് പ്രസിഡന്‍റ് സഹാനുഭൂതിയോടെ പെരുമാറിയെന്നും ബൈഡന്‍ പറഞ്ഞു.
ഇസ്രയേലിനൊപ്പമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ന്യായീകരിച്ച് ബിജെപി നേതാക്കൾ
ഇന്ത്യ നിൽക്കുന്നത് ഭീകരവാദത്തിനെതിരെയെന്ന് ബിജെപി നേതാക്കൾ. ഇന്ത്യയുടെ നയത്തെ എതിർക്കുന്നവർക്ക് ദുഷിച്ച മനസാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഭീകരവാദികളെ ശരദ്പവാറും ഇടതുപാർട്ടികളും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിനൊപ്പം എന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു തവണ വ്യക്തമാക്കിയിരുന്നു. അതേസമയം സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തുന്നതോടൊപ്പം ഗാസയിലെ ആശുപത്രിയിലെ മരണം ഞെട്ടിക്കുന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു.
വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍
കയ്യേറ്റം ഒഴിപ്പിക്കലില്‍ രാഷ്ട്രീയമായ എതിർപ്പുകൾ ഉൾപ്പെടെ ഉണ്ടായേക്കാം. പക്ഷേ, സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് റവന്യു മന്ത്രി കെ രാജൻ. വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും, കയ്യേറ്റവും കുടിയേറ്റവും സര്‍ക്കാര്‍ ഒരുപോലെ കാണില്ല. സാധാരണ ജനങ്ങളുടെ ജീവിതത്തിന് ഒരുവിധത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ലക്ഷ്യത്തിലില്ല. ഹൈക്കോടതി വിധി മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സിപിഎം നേതാവ് എം എം മണിയുടെ പരാമർശത്തില്‍ തൽക്കാലം മറുപടി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
