Posted inവിനോദം

‘ചീനട്രോഫി’യിലെ ‘കുന്നും കയറി’ ഗാനം

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘ചീനട്രോഫി’യിലെ സഞ്ചാരി എന്ന മനോഹരഗാനത്തിന് പിന്നാലെ ഇതാ വീണ്ടും ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ‘കുന്നും കയറി’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അനില്‍ ലാലിന്റെ വരികള്‍ക്ക് സൂരജ് സന്തോഷ്, വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പാര്‍വതി എ ജിയാണ്. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് […]

Posted inഓട്ടോമോട്ടീവ്

ജൂപ്പിറ്റര്‍ 125 മോഡലിന്റെ പുതിയ വേരിയന്റ് എത്തി

ടിവിഎസ് മോട്ടോര്‍ ജൂപ്പിറ്റര്‍ 125 മോഡലിന്റെ പുതിയ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജൂപ്പിറ്റര്‍ 125 ന്റെ ഏറ്റവും പുതിയ വേരിയന്റില്‍ നൂതന ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. 125 സെഗ്മെന്റില്‍ പുതിയ വകഭേദങ്ങള്‍ ചേര്‍ത്തതോടെ ടിവിഎസ് ജൂപ്പിറ്റര്‍ 125 ഇപ്പോള്‍ മൂന്ന് മോഡലുകളില്‍ ലഭ്യമാണ്. ടിവിഎസ് മോട്ടോര്‍ കമ്പനി സ്മാര്‍ട്ട് എക്‌സ് കണക്ടിനൊപ്പമാണ് പുതിയ ജൂപ്പിറ്റര്‍ 125 പുറത്തിറക്കിയത്. 96,855 രൂപ (എക്‌സ്-ഷോറൂം, ഡല്‍ഹി) വിലയുള്ള പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 സ്മാര്‍ട്ട് എക്‌സ് കണക്ട് വിപുലമായ കണക്റ്റഡ് […]

Posted inപുസ്തകങ്ങൾ

കാറ്റ് പാര്‍ക്കുമിടം

സിറിയയിലെ ലത്താക്കിയന്‍ മലനിരകളിലൊന്നിന്റെ മുകളില്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന പത്തൊമ്പത് വയസ്സുള്ള അലി എന്ന പട്ടാളക്കാരന്റെ കഥ. ഒരു പകലും രാത്രിയും നീളുന്ന വേദനാപര്‍വ്വത്തിനിടയ്ക്ക് തന്റെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങള്‍ അലിയുടെ ചിതറിയ ചിന്തകളിലേക്ക് തിരികെ എത്തുന്ന മായക്കാഴ്ചകള്‍. പട്ടാളത്തില്‍ ചേര്‍ക്കാനായി കൂലിപ്പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു അലിയെ. മരങ്ങളും ഏറുമാടവും കാറ്റും മേഘങ്ങളും മലമുകളിലെ തൂക്കാംപാറയും പൊന്തക്കാടുകളും താഴ്വരയിലെ നാരകത്തോട്ടങ്ങളും കാട്ടുപാതകളും അവയുടെ വന്യവും ഹൃദ്യവുമായ ഭാവങ്ങളില്‍ പകര്‍ന്നാടുന്ന കാഴ്ചയാണ് യസ്ബക് വരച്ചുകാണിക്കുന്നത്. ചെരുപ്പുകളിടാതെ ചോരയൊലിക്കുന്ന വിണ്ടുകീറിയ പാദങ്ങളുമായി […]

Posted inആരോഗ്യം

ഉരുളക്കിഴങ്ങ് ചിപ്‌സില്‍ അഡിക്ഷന്‍ വസ്തുക്കളുണ്ടെന്ന് പഠനം!

പാക്കറ്റുകളില്‍ പല രുചികളില്‍ കിട്ടുന്ന ഉരുളക്കിഴങ്ങ് ചിപ്‌സില്‍ ലഹരികളില്‍ അടിമപ്പെടുന്നതുപോലെ സമാനമായ അഡിക്ഷനുണ്ടാക്കുന്ന സാധനങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം. അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇവ നിക്കോട്ടിന്‍, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയ്ക്ക് സമാനമായ അഡിക്ഷന്‍ വ്യക്തികളില്‍ ഉണ്ടാക്കുന്നുവെന്നും പത്ത് പേരെ എടുത്താല്‍ അതില്‍ ഒരാള്‍ക്കെങ്കിലും ഈ പദാര്‍ത്ഥങ്ങളില്‍ ആസക്തി ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതലായിരിക്കുമെന്നും പഠനങ്ങള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തോട്ടിപ്പണി നിരോധിക്കുന്നതിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി.തോട്ടിപ്പണി നിരോധിക്കുന്നതിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം മനുഷ്യന്റെ അന്തസ് നിലനിർത്താനാണ് നടപടിയെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി.തോട്ടിപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ പതിനാല് നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. രാജ്യത്ത് നിലനിൽക്കുന്ന ഈ സമ്പ്രദായം പൂർണ്ണമായി അവസാനിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ.ടി.യു മുന്‍ വി.സി സിസാ തോമസിനെതിരായ അച്ചടക്ക നടപടി റദ്ദാക്കി

ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സാങ്കേതിക സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി നിയമിതയായ ഡോ. സിസാ തോമസിനെതിരേ സര്‍ക്കാര്‍ തുടങ്ങിയ അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തെന്നു കാണിച്ച് നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസും കോടതി റദ്ദാക്കി.    

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  നയതന്ത്ര തര്‍ക്കത്തെത്തുടര്‍ന്ന് കാനഡ ഇന്ത്യയിലെ ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നീ കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസ് നിര്‍ത്തി. ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തു. പിന്‍വലിക്കണമെന്ന് ഇന്ത്യ കാനഡയോടു രണ്ടാഴ്ച മുമ്പ് ആവശ്യപ്പെട്ടിരുന്നു. വിസ സര്‍വീസ് നിര്‍ത്തിയതോടെ ഇന്ത്യക്കാര്‍ക്കു കാനഡയില്‍ ഉപരിപഠനത്തിനു ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയാകും. കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ നേരത്തെ വിസ നിഷേധിച്ചിരുന്നു. ഇതോടെ കനേഡിയന്‍ പൗരത്വം നേടിയ അനേകം ഇന്ത്യക്കാര്‍ക്കു നാട്ടിലേക്കു വരാനാകാത്ത സ്ഥിതിയുമായി. കര്‍ണാടകത്തില്‍ ജെഡിഎസ് ബിജെപി മുന്നണിയായ എന്‍ഡിഎയുമായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണെന്ന് വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന്റെ പൊയ്‌മുഖം അഴിഞ്ഞുവീണെന്ന് എംകെ മുനീറും ദേവഗൗഡയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും, ദേവഗൗഡ പറയുന്നതാണോ അല്ല സംസ്ഥാനത്തെ ജെഡിഎസ് നേതാക്കൾ പറയുന്നതാണോ സത്യമെന്ന് അറിയില്ലെന്നും ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ രാഷ്ട്രീയ മര്യാദ സംബന്ധിച്ച് ആളുകൾക്ക് സംശയമുണ്ടാകുമെന്നും ശശി തരൂർ എംപി യും പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു

ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചത്. രാജ്യവ്യാപകമായ റെയ്ഡിന് പിന്നാലെയായിരുന്നു നടപടി. യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവെക്കുകയും ചെയ്തു. ഇതോടെയാണ് പോപ്പുലര്‍ ഫ്രണ്ട് സുപ്രീംകോടതിയെ സമീപിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിക്കുമെന്ന് മന്ത്രി കെ. രാജന്‍

മൂന്നാറിൽ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ നയമാണെന്നും കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിച്ചു നൽകുമെന്നും റവന്യൂ മന്ത്രി കെ. രാജൻ.മുന്നണിയിൽ ഭിന്നതയൊന്നും ഇല്ലെന്നും മൂന്നാറിലെ സർക്കാർ ഭൂമി തിരികെ പിടിക്കുക തന്നെ ചെയ്യുമെന്നും മൂന്നാർ ഒഴിപ്പിക്കൽ പുരോഗമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.സാധാരണ മനുഷ്യർക്ക് ഒരാശങ്കയും വേണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ ജീവനോപാധിയായ ഒരു ഭൂമിയും പിടിച്ചെടുക്കില്ലെന്നും മന്ത്രി ഉറപ്പ് നൽകി.