Posted inലേറ്റസ്റ്റ്

ഏറ്റവും പുരാതന ഭൂഗര്‍ഭ നഗരം

തുര്‍ക്കിയിലെ അതിപുരാതന നഗരം. ലോകത്തിലെ ഏറ്റവും വികസിതമായ പുരാതന ഭൂഗര്‍ഭ നഗരം. തുര്‍ക്കിയിലെ കോന്യയ്ക്ക് സമീപത്തുള്ള ഗുഹയിലാണ് രണ്ടു ലക്ഷത്തി പതിനയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള നഗരത്തെ കണ്ടെത്തിയത്. ആധുനിക കാലത്തേതിനു സമാനമായ അടുപ്പുകളും നിലവറകളുമെല്ലാം ഈ നഗരത്തിലെ വീടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. റോമന്‍ സാമ്രാജ്യകാലത്ത് ഒളിത്താവളമായി ഉപയോഗിച്ചിരുന്നതാകാം ഈ നഗരമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. ശരയിണി എന്നാണ് ഈ നഗരത്തിന് പേരിട്ടിരിക്കുന്നത്. ഇവിടെ, ധാരാളം ഭൂഗര്‍ഭ അറകളുണ്ട്. വളഞ്ഞു പുളഞ്ഞ വഴികളുള്ളതാണ് ഈ പുരാതന നഗരം. 30 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കത്വവ ഫണ്ട് തിരിമറി ആരോപണം നേരിട്ട യൂത്ത് ലീഗ് നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ സി.ഐയ്ക്ക് സസ്പെൻഷൻ

കത്വവ ഫണ്ട് തിരിമറി ആരോപണം നേരിട്ട യൂത്ത് ലീഗ് നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ കോഴിക്കോട് കുന്നമംഗലം സി.ഐയ്ക്ക് സസ്പെൻഷൻ. കേസന്വേഷണത്തിൻ്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് സി.ഐക്കെതിരായ നടപടി. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പിണറായി സർക്കാരിൻ്റെ ഭരണകാലത്ത് ജോലി ചെയ്യാൻ കഴിയില്ലെന്നതിൻ്റെ തെളിവാണ് ഈ നടപടിയെന്ന് പി.കെ.ഫിറോസ് പ്രതികരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിണറായി വിജയന്‍ ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എച്ച് ഡി ദേവഗൗഡ

പിണറായി വിജയന്‍ ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന്  ജെഡിഎസ് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. ഇപ്പോഴും കേരളത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നു എന്നാണ് പറഞ്ഞത്. കര്‍ണാടകയ്ക്ക് പുറത്തുള്ള പാര്‍ട്ടി ഘടകങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അഭിപ്രായഭിന്നതകള്‍ തുടരുന്നു. സിപിഎം നേതാക്കള്‍ അവരുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിയിരുന്നെന്നും ദേവഗൗഡ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കേന്ദ്രം ചൈനീസ് പൗരന്മാര്‍ക്ക് വിഴിഞ്ഞത്ത് ഇറങ്ങാന്‍ അനുമതി നല്‍കിയതെന്ന് ജയറാം രമേശ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. ചൈനീസ് പൗരന്മാര്‍ക്ക് തുറമുഖത്ത് ഇറങ്ങാന്‍ അനുമതി നല്‍കാറില്ലെന്നും കേന്ദ്ര നടപടി പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവാണെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃശൂര്‍ വാല്‍പ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് യുവാക്കള്‍ മരിച്ചു

തൃശൂര്‍ വാല്‍പ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് യുവാക്കള്‍ മരിച്ചു. ഷോളയാര്‍ എസ്‌റ്റേറ്റില്‍ കുളിക്കുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ അജയ്, റാഫേല്‍, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്.ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങിയപ്പോള്‍ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും അപകടത്തില്‍പ്പെടുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന. കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചത്. കുറ്റക്കാര്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നു എന്ന് ആരോപിച്ചാണ് സമരത്തിന് ഇറങ്ങാന്‍ ഹര്‍ഷിന തീരുമാനിച്ചത്.

Posted inബിസിനസ്സ്

സി.എസ്.ബി ബാങ്കിന് 10 ശതമാനം അധികലാഭം

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ 133.17 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ (2022-23) സമാനപാദത്തിലെ 120.55 കോടി രൂപയേക്കാള്‍ 10 ശതമാനം അധികമാണിത്. അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ പാദത്തിലെ 132.23 കോടി രൂപയേക്കാള്‍ ഒരു ശതമാനം മാത്രമാണ് വര്‍ധന. പ്രവര്‍ത്തനലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 157.36 കോടി രൂപയില്‍ നിന്ന് 11 ശതമാനം വര്‍ധിച്ച് 174.63 കോടി രൂപയായി. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണില്‍ ഇത് 181.43 […]

Posted inവിനോദം

പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ കഥ പറയുന്ന ‘വേല’ നവംബര്‍ 10ന്

ഷെയിന്‍ നിഗവും സണ്ണി വെയ്നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനത്തിലൂടെ തിയേറ്ററില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ എത്തുന്ന ചിത്രമാണ് ‘വേല’. ക്രൈം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം കേരളത്തില്‍ നവംബര്‍ 10ന് തിയറ്ററുകളിലേക്കെത്തുന്നു. ആര്‍ഡിഎക്‌സിന്റെ വന്‍ വിജയത്തിന് ശേഷം സംഗീത സംവിധായകന്‍ സാം സി എസ് ഒരുക്കുന്ന മനോഹര ഗാനങ്ങളും ചിത്രത്തിന് […]

Posted inവിനോദം

‘ലിയോ’ ചിത്രത്തിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം

ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ യുടെ ആദ്യദിനത്തിലുള്ള ആകെ നേട്ടം 140 കോടിയാണ്. ഓപണിംഗില്‍ റെക്കോര്‍ഡ് ഇട്ട ഒരു ചിത്രത്തിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലവും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. നായക കഥാപാത്രത്തെ അവതരിപ്പിച്ച വിജയ്ക്ക് നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നല്‍കുന്നത് 120 കോടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് പ്രതിനായകനെ അവതരിപ്പിച്ച ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 10 കോടിയാണ് സഞ്ജയ്ക്ക് ലഭിക്കുന്ന പ്രതിഫലം. മൂന്നാം സ്ഥാനത്ത് നായികയായി എത്തിയ […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ല്യു ഐ7 എം70 എക്‌സ്‌ഡ്രൈവും 740ഡി എം സ്‌പോര്‍ട്‌സും അവതരിപ്പിച്ചു

ബിഎംഡബ്ല്യു ഐ7 എം70 എക്‌സ്‌ഡ്രൈവും ബിഎംഡബ്ല്യു 740ഡി എം സ്‌പോര്‍ട്‌സും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ 7സീരീസ് പെട്രോള്‍, ഡീസല്‍, ഓള്‍ ഇലക്ട്രിക് വകഭേദങ്ങളില്‍ ലഭ്യമാണ്. ബിഎംഡബ്ല്യു 740 ഡി എം സ്പോര്‍ട് ചെന്നൈ ഫാക്ടറിയില്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ നിര്‍മിത വാഹനമാണെങ്കില്‍ ഐ7 എം70 ഇറക്കുമതി ചെയ്യും. 740 ഡി എം സ്പോര്‍ടിന് 1.81 കോടിരൂപയും ഐ7 എം70ന് 2.5 കോടി രൂപയുമാണ് വില. ഓക്സൈഡ് ഗ്രേ, മിനറല്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ ടാന്‍സനൈറ്റ് […]