തുര്‍ക്കിയിലെ അതിപുരാതന നഗരം. ലോകത്തിലെ ഏറ്റവും വികസിതമായ പുരാതന ഭൂഗര്‍ഭ നഗരം. തുര്‍ക്കിയിലെ കോന്യയ്ക്ക് സമീപത്തുള്ള ഗുഹയിലാണ് രണ്ടു ലക്ഷത്തി പതിനയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള നഗരത്തെ കണ്ടെത്തിയത്. ആധുനിക കാലത്തേതിനു സമാനമായ അടുപ്പുകളും നിലവറകളുമെല്ലാം ഈ നഗരത്തിലെ വീടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. റോമന്‍ സാമ്രാജ്യകാലത്ത് ഒളിത്താവളമായി ഉപയോഗിച്ചിരുന്നതാകാം ഈ നഗരമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. ശരയിണി എന്നാണ് ഈ നഗരത്തിന് പേരിട്ടിരിക്കുന്നത്. ഇവിടെ, ധാരാളം ഭൂഗര്‍ഭ അറകളുണ്ട്. വളഞ്ഞു പുളഞ്ഞ വഴികളുള്ളതാണ് ഈ പുരാതന നഗരം. 30 മുറികളടങ്ങിയ താമസസ്ഥലങ്ങളും ഇവിടെയുണ്ട്. എട്ടാം നൂറ്റാണ്ടില്‍ റോമന്‍ സാമ്രാജ്യത്തിന്റെ പീഡനം ഭയന്നും റോമന്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍നിന്നു രക്ഷപ്പെടാനും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇവിടെ അഭയം തേടിയിരുന്നു. അക്കാലത്ത് ഇരുപതിനായിരത്തോളം പേര് ഇവിടെ വസിച്ചിരുന്നെന്നാണ് കരുതുന്നത്. ഈ നഗരത്തിലെ വീടുകളില്‍ അടുപ്പ്, ചിമ്മിനി, നിലവറകള്‍, സ്റ്റോറേജ് ഏരിയകള്‍, വിളക്കുകള്‍ വയ്ക്കാനുള്ള സ്റ്റാന്‍ഡുകള്‍, വെന്റിലേഷന് സംവിധാനം, കിണര്‍ തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നു. ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ എന്നും അമൂല്യമാണ്.
ഏറ്റവും പുരാതന ഭൂഗര്‍ഭ നഗരം
