ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 27 ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളം, തമിഴ്, കന്നഡ സിനിമകളിലെ മുന്‍നിരതാരങ്ങള്‍ അണിനിരക്കുന്നു. പ്രധാന വേഷം ചെയ്യുന്ന ആസിഫ് അലിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദില്‍ ഹുസൈന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മേജര്‍ രവി, സുരേഷ് കുമാര്‍, ശ്യാമ പ്രസാദ്, സുധീര്‍ കരമന, ബൈജു […]
രണ്ട് ദിവസത്തിനുള്ളില്‍ 200 കോടി ക്ലബ്ബിലെത്തി ‘ലിയോ’
രണ്ട് ദിവസത്തിനുള്ളില്‍ 200 കോടി കളക്ഷന്‍ നേടി ‘ലിയോ’ കുതിക്കുന്നു. ലോകേഷ് കനകരാജ്-വിജയ് കോമ്പോ ആഘോഷമാക്കുകയാണ് ആരാധകര്‍. ബോക്സ് ഓഫീസ് ട്രാക്കര്‍മാരാണ് ലിയോ 200 കോടി ക്ലബ്ബിലെത്തിയ വിവരം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ പുതുചരിത്രമാണ് ഓപ്പണിംഗ് ഡേ കളക്ഷനില്‍ ലിയോ കുറിച്ചത്. 148.5 കോടി കളക്ഷനാണ് ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം തന്നെ നേടിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഇതോടെ 2023ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ […]
ഫൈവ് ഡോര്‍ ജിംനിയ്ക്ക് ഒരുലക്ഷം രൂപയുടെ കിഴിവുമായി മാരുതി
അടുത്തിടെ ഏറെ ഹൈപ്പോടെ പുറത്തിറക്കിയ ഫൈവ് ഡോര്‍ ജിംനിയ്ക്ക് ഒരുലക്ഷം രൂപയുടെ കിഴിവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി ഇന്ത്യ. നാല് മാസം മുന്‍പാണ് ഈ എസ്യുവി ഗ്ലാമര്‍ വിഭാഗമായ ഓഫ്റോഡ് വിപണിയില്‍ പ്രവേശിച്ചത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ നെക്സ ഔട്ട്‌ലെറ്റ് വഴിയാണ് വാഹനം വില്‍ക്കുന്നത്. മാരുതി സുസുക്കി ജിംനി ജനപ്രിയ വാഹനമായ മഹീന്ദ്ര ഥാറിന്റെ മുഖ്യ എതിരാളിയാണ്. ജൂണ്‍ മുതല്‍ മാരുതി ജിംനിയുടെ 12,604 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇതേ കാലയളവില്‍ മഹീന്ദ്ര ഥാറിന്റെ […]
മല്ലീം എന്ന വിസ്മയം ഒരു കെയ്‌റോ ഗാഥ
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തീവ്രമായ അന്തരവും അര്‍ത്ഥശൂന്യമായ വര്‍ഗ്ഗസംഘര്‍ഷവും ചിത്രീകരിക്കുന്ന ഈ കൃതിക്ക് അറബിയിലെ ആദ്യകാല സോഷ്യല്‍ സറ്റയറുകളില്‍ പ്രമുഖ സ്ഥാനമുണ്ട്. തെറ്റിയ വഴികള്‍ അവസാനിപ്പിച്ച് മാന്യമായൊരു തൊഴിലെടുക്കാന്‍ ശ്രമിക്കുന്ന മല്ലീം എന്ന ദരിദ്രനായ ചെറുപ്പക്കാരന്റെയും അധികാരത്തിലും സമ്പന്നതയിലും കഴിയുന്ന അഹ്മദ് പാഷയുടെ ആദര്‍ശവാദിയായ മകന്‍ ഖാലിദിന്റെയും ജീവിതം എങ്ങനെയാണ് വിധിയുടെ വിളയാട്ടത്തില്‍ ഗതി മാറി അലയുന്നതെന്ന് ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ആദില്‍ കാമില്‍. മുതലാളിത്തത്തിന്റെ ചൂഷണങ്ങള്‍ക്കൊപ്പം കമ്മ്യൂണിസത്തിന്റെ പരാജയം കൂടി വരച്ചിടുന്നുണ്ട് എഴുത്തുകാരന്‍. സമൂഹത്തില്‍ മാറ്റം […]
ഉറക്കത്തില്‍ കരയുന്നത് മാനസികാരോഗ്യ പ്രശ്‌നമാകാം
ചില സ്വപ്നങ്ങള്‍ കണ്ട് ഉറക്കത്തില്‍ കരയാറുണ്ടോ? രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്ത് സ്വപ്നമാണ് കണ്ടതെന്ന് പോലും പലര്‍ക്കും ഓര്‍മ്മ ഉണ്ടാവില്ല. എന്നാല്‍ ഇത് പതിവായാല്‍ മാനസികാരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. കണ്ണീരോടെ ഉറക്കം ഉണരുന്നതിന്റെ അസ്വസ്ഥത നമ്മളെ ആശയക്കുഴപ്പത്തിലാക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ മുന്നോടിയായാണ് ഉറക്കത്തില്‍ കരച്ചില്‍ അനുഭവപ്പെടുന്നത്. ഉത്കണ്ഠ, പരിഹരിക്കപ്പെടാതെ കിടക്കുന്ന ട്രോമ ഉപബോധ മനസിനെ വ്യാപിക്കുന്നതിലൂടെ ഒരാളുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെയും ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. വികാരങ്ങള്‍ എപ്പോഴും ഉള്ളില്‍ അടിച്ചമര്‍ത്തുന്ന വ്യക്തിക്കും ഇത് സംഭവിക്കാം. ഹോര്‍മോണ്‍ വ്യതിയാനം […]
വീണ വിജയന്‍റെ കമ്പനി നികുതി അടച്ചെന്ന് ജി.എസ്.ടി കമ്മീഷണറുടെ റിപ്പോര്‍ട്ട്
സി.എം.ആര്‍.എൽ എന്ന കരിമണല്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ കമ്പനി എക്സാലോജിക് നികുതി അടച്ചെന്ന് ജി.എസ്.ടി കമ്മിഷണറുടെ റിപ്പോര്‍ട്ട്. 1.72 കോടിരൂപയുടെ ഐ.ജി.എസ്.ടി കര്‍ണാടകയില്‍ അടച്ചെന്നാണ് ജി.എസ്.ടി കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ജയ്പൂര്‍- മുംബൈ എക്സ്പ്രസ് കൂട്ടക്കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
ജൂലൈ 31 തിങ്കളാഴ്ച രാവിലെ മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രെയിന്‍ എത്തിയ സമയത്തായിരുന്നു കൂട്ടക്കൊല നടന്നത്. കേസിലെ പ്രതിയായ ചേതൻ സിംഗ് തന്റെ സഹപ്രവർത്തകനായ ടിക്കാറാം മീണയെയാണ് ആദ്യം കൊലപ്പെടുത്തിയത്.പിന്നീട് നടത്തിയ മൂന്ന് കൊലപാതകവും കടുത്ത മുസ്ലീം വിരോധത്തിൽ ചെയ്തതാണെന്ന് സാക്ഷിമൊഴികളടക്കം നിരത്തി കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.കേസിലെ പ്രതിയായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ ചേതൻ സിംഗിന് മാനസിക പ്രശ്നങ്ങളില്ലെന്നും കൊലയ്ക്ക് ശേഷം പ്രതി മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.
കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്
തൃശൂരിൽ കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വരവൂർ സ്വദേശി രമേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.സഹോദരൻ രാഗേഷിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് കുന്നംകുളം വെള്ളറക്കാട് മനപ്പടിയിൽ വെച്ച് അപകടം ഉണ്ടായത്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. രമേഷ് അപകട നില തരണം ചെയ്തതായി ഡോക്ടേഴ്സ് അറിയിച്ചു.
മഹുവ മൊയിത്രയുടെ മൊഴിയെടുക്കുന്ന കാര്യം ലോക്സഭാ എത്തിക്സ് കമ്മറ്റി വ്യാഴാഴ്ച തീരുമാനിക്കും
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്രക്കെതിരായ ചോദ്യത്തിന് കോഴ ആരോപണത്തില്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ സത്യവാങ്മൂലം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. അതേസമയം ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയിത്രയെ വിളിപ്പിച്ച് മൊഴിയെടുക്കുന്ന കാര്യം ലോക്സഭാ എത്തിക്സ് കമ്മറ്റി വ്യാഴാഴ്ച തീരുമാനിക്കും. അദാനിയെ അപകീർത്തിപ്പെടുത്താൻ മഹുവയെ സഹായിച്ചെന്ന ദർശൻ ഹിരാനന്ദാനിയുടെ ആരോപണം പ്രമുഖ അഭിഭാഷകൻ ശാർദുൽ ഷ്റോഫ് നിഷേധിച്ചു.
ഇസ്രയേലിന് സഹായവുമായി അമേരിക്ക
ഇസ്രായേലിന് സാമ്പത്തിക സഹായവുമായി അമേരിക്ക. 105 ബില്യൺ ഡോളറാണ് പ്രതിരോധത്തിനായി ഇസ്രായേലിന് അമേരിക്ക അനുവദിക്കുമെന്ന് അറിയിച്ചത്. ഇസ്രയേൽ-പലസ്തീൻ സമാധാന ശ്രമങ്ങൾക്കിടെയാണ് ഇത്രയും വലിയ തുക സൈനിക സഹായമായി യുഎസ് അനുവദിച്ചത്. അമേരിക്കയുടെ സഖ്യകക്ഷികൾക്കുള്ള പിന്തുണ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങൾക്കും ഫണ്ട് അനുവദിച്ചതെന്ന് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു.
