കെഎസ്എഫ്ഇ സ്മാര്‍ട്ട് ചിട്ടികളുടെ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍, ലോ കീ ക്യാമ്പയിന് എന്നിവയുടെ നറുക്കെടുപ്പാണ് നടന്നത്. കൊട്ടാരക്കരയിലെ ഹൈലാന്റ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ മെഗാ നറുക്കെടപ്പിന്റെ ഉദ്ഘാടനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. 2022 ലെ ബംബര്‍ സമ്മാനമായ ഒരു കോടി രൂപയുടെ ഫ്ളാറ്റ് നറുക്കെടുപ്പിലൂടെ കരസ്ഥമാക്കിയ കെഎസ്എഫ്ഇ കരവാളൂര്‍ ശാഖയിലെ വരിക്കാരന് ടി.എസ് ജയകുമാറിന് മന്ത്രി കെ. എന്‍ ബാലഗോപാല്‍ താക്കോല്‍ സമ്മാനിച്ചു. മ്യൂച്ചല്‍ ഫണ്ടുകളെക്കാള്‍ ആദായകരമായ സമ്പാദ്യമാര്‍ഗ്ഗമായ ചിട്ടിയെ കുറിച്ചുള്ള അവബോധം പുതിയ തലമുറയില്‍ എത്തിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. കേരള ജനതയുടെ സമ്പാദ്യം കേരളത്തിന്റെ വികസനത്തിന് ഉപയുക്തമാക്കുന്നതില്‍ കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്എഫ്ഇ ചെയര്മാന് വരദരാജന് അധ്യക്ഷത വഹിച്ചു. കെഎസ്എഫ്ഇ മാനേജ്മെന്റ് ഡയറക്ടര്‍ ഡോ. എസ് കെ സനില്‍ സ്വാഗതം പറഞ്ഞു. കെഎസ്എഫ്ഇ കഴിഞ്ഞ വര്‍ഷത്തിലെ രണ്ടാമത്തെ സവിശേഷ ചിട്ടി പദ്ധതിയായ ലോ കീ ക്യാമ്പയിനിലെ സമ്മാന വിജയിയായി 25 പവന് സമ്മാനം നേടിയ എടമുട്ടം ശാഖയിലെ വരിക്കാരന് നൗഷാദ് ടി.എയ്ക്കുള്ള സമ്മാനവിതരണവും നടന്നു.
കെഎസ്എഫ്ഇ നറുക്കെടുപ്പും സമ്മാനവിതരണവും നടന്നു
