തൃശൂര്‍ പൂരത്തിന്റെ പ്രധാന പങ്കാളികളിലൊന്നാണ് തിരുവമ്പാടി ദേവസ്വം. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 38 കോടി രൂപയുടെ ബാധ്യതയാണ് ദേവസ്വത്തിനുള്ളത്. നഗരമധ്യത്തിലെ തിരുവമ്പാടി കണ്വന്ഷന് സെന്റര്‍ നിർമ്മാണത്തോടെയാണ് ബാങ്കിൽ ദേവസ്വത്തിന്റെ ബാധ്യത ഏറിയത്. പ്രതിസന്ധിക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാമ്പത്തിക വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. സമിതി നിര്‍ദ്ദേശ പ്രകാരം സ്ഥലം വില്ക്കാന് ജനറല്‍ ബോഡി തീരുമാനിക്കുകയായിരുന്നു. ഇതിനായി തൃശൂര്‍ നഗരത്തിലെ മൂന്ന് വസ്തുക്കൾ വില്‍ക്കാനാണ് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ അനുമതി തേടിയത്.
വസ്തു വിറ്റ് കടം തീര്‍ക്കാന്‍ തിരുവമ്പാടി ദേവസ്വം ബോർഡ് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ അനുമതി തേടി
