മഹാരാഷ്ട്രയിലെ ഗോജുഭാവി ഗ്രാമത്തിൽ പരിശീല വിമാനം തകര്‍ന്നുവീണു.ഇന്ന് രാവിലെ 6.40നാണ് സംഭവം.വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. പൈലറ്റുമാര്‍ക്ക് പരിശീലനം നല്കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിമാനമാണ് തകര്‍ന്നു വീണത്. നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പുനെയില്‍ പരിശീലന വിമാനം തകര്‍ന്നു വീണു
