പക്കറ്റവാഗണ്‍ എന്ന പ്രദേശത്തിന്റെ സമസ്ത ഭാവങ്ങളും കടന്നുവരുന്ന പുസ്തകമാണിത്. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ മാത്രമല്ല അവിടുത്തെ സാ മൂഹ്യജീവിതം, മിത്തുകള്‍, പുരാവൃത്തങ്ങള്‍, ചിത്രകല, കായിക കല, സംഗീതം എല്ലാം ഈ പുസ്തകത്തിലുണ്ട്. നരവംശ ശാസ്ത്രപരമായ അന്വേഷണങ്ങളുണ്ട്. പക്കറ്റവാഗണിലെ നാടോടിക്കഥകള്‍ പോലും ഈ പുസ്തകത്തിന്റെ ഭാഗമായി മാറുന്നു. പക്കറ്റവാഗണില് ജീവിക്കാന്‍ ഒരു മലയാളിയ്ക്കും ഇതിനുമുമ്പ് അവസരമുണ്ടായിട്ടില്ല. അതാണ് മലയാള ഭാഷയിലുണ്ടായ അസാധാരണമായ അനുഭവപുസ്തകമായി ഈ കൃതി മാറാന്‍ കാരണം. ‘പക്കറ്റവാഗണ്‍’. എല്‍സി താരമംഗലം. ടെല്ബ്രെയ്ന് ബുക്സ്. വില 142 രൂപ.
പക്കറ്റവാഗണ്‍
