പ്ലസ് വണ്‍ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ. തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് ആണ് ഇയാളെ നാഗർകോവിലിലെ ബന്ധു വീട്ടിൽ നിന്ന് പിടികൂടിയത്. നവംബർ 16നാണ് ഇയാൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും അധ്യാപകൻ കിരൺ ഒളിവിൽ പോയി.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവീട്ടിൽ നിന്ന് പിടികൂടിയത്. എറണാകുളം പട്ടിമറ്റം സ്വദേശിയായ ഈ അധ്യാപകൻ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് കുട്ടിയോട് മോശമായി പെരുമാറിയത്.
വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ
