ചോദ്യ പേപ്പർ ചോർച്ചാ കേസിൽ മുഖ്യ പ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഫാപനത്തിൽ എത്തിച്ച് തെളിവെടുത്തു. ചോദ്യപേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ മഅ്ദിൻ സ്കൂൾ ജീവനക്കാരൻ അബ്ദുൽ നാസറിനെ നാളെ സ്കൂളിലെത്തിച്ച് തെളിവെടുക്കും. ഷുഹൈബിനേയും അബ്ദുൽ നാസറിനേയും കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിറകെയാണ് ഷുഹൈബിനെ കൊടുവള്ളിയിലെഎംഎസ് സോല്യൂഷൻ ആസ്ഥാനത്ത് എത്തിച്ചത്. സ്ഥാപനത്തിന് അകത്തെത്തിച്ച് തെളിവെടുത്തു. ജാമ്യാപേക്ഷ തള്ളുന്നത് വരെ ഒളിവിൽ കഴിഞ്ഞ കുന്ദംമംഗലത്തെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
എംഎസ് സൊല്യൂഷൻ സിഇഒ യെ കൊടുവള്ളിയിലെ സ്ഫാപനത്തിൽ എത്തിച്ച് തെളിവെടുത്തു
